
800sq.ftൽ മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800sq.ft House Plan with 3D Elevation
800sq.ft House Plan with 3D Elevation: സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.
നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. അത്തരത്തിൽ സാധാരണക്കാരനും നിർമിക്കുവാൻ സാധിക്കുന്ന ഒരു മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. 800 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
340120 ഇത് ഉള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്ഔട്ടിൽ നിന്നും നേരെ കേറിചെല്ലുന്നത് 340276 സൈസിൽ ഉള്ള ഒരു ലിവിങ് റൂമിലേക്കാണ്. എൽ ഷെയ്പ്പിലുള്ള ഒരു സെറ്റി അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. ലിവിങ് ഏരിയ കൂടാതെ ഡൈനിങ്ങ് സ്പേസ് കൂടി ഈ വീടിന് ഉണ്ട്. ഏകദേശം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്.
ലിവിങ് ഏരിയയും ഡൈനിങ്ങ് റൂമും തമ്മിൽ ചെറിയ രീതിയിൽ പാർട്ടീഷൻ ചെയ്തിട്ടുണ്ട്. രണ്ടു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. 300280 സൈസിലുള്ള രണ്ടു ബെഡ്റൂമുകളാണ് ഇവ. രണ്ടു ബെഡ്റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. 300275 സൈസിലുള്ള അടുക്കളയും കൂടുതൽ സൗകര്യത്തിനായി 178*275 സൈസിലുള്ള വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 800sq.ft House Plan with 3D Elevation Video Credit: Planners Group
Comments are closed.