
ഏത് കായ്ക്കാത്ത പപ്പായയും നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി; പപ്പായ ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരടിപൊളി സൂത്രം.!! Papaya farming easy tips
Papaya farming easy tips : പപ്പായ പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ വിളയാണ് പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂക്കളുമുണ്ട്. നേർത്ത കമ്പിന്റെ അറ്റത്തുള്ള പൂക്കളാണ് ആൺ പൂക്കൾ. കരിഞ്ഞ അറ്റമുള്ള പൂക്കളാണ് പെൺപൂക്കൾ. രണ്ടുമുള്ള ദ്വിലിംഗ ചെടികൾ പെട്ടന്ന് കായ് പിടിക്കും.
ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ കാപിടിക്കാൻ ബുദ്ധിമുട്ട് ആണ്. ടെറസിൽ വലിയ ചാക്കുകളിൽ വേണ്ട മുന്നൊരുക്കത്തോടെ പപ്പായ കൃഷി ചെയ്യാം. ഡ്രിപ് വെച്ച് പപ്പായ നനക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചുവടിൽ തന്നെ എത്തിക്കാൻ സാധിക്കുന്നു. റെഡ് റോയൽ, റെഡ് ലേഡി തുടങ്ങി ധാരാളം ഹൈബ്രിഡ് ഇനം പപ്പായ ഇന്ന് വിപണിയിൽ ലഭ്യമാണ്.
Papaya farming is a tropical agricultural practice that involves cultivating papaya plants for their sweet, nutritious fruits. It thrives in warm climates with plenty of sunlight and well-drained soil. Farmers typically grow papayas from seeds, and the plants begin to bear fruit within 6 to 12 months. Regular irrigation, pest control, and proper fertilization are essential for healthy growth and high yields.
ഇവയുടെയെല്ലാം നല്ലയിനം വേര് പിടിച്ച തൈകളാണ് ഉപയോഗിക്കേണ്ടത്. കുരുവിനെക്കാൾ തൈകളാണ് നന്നാവുക. ഒന്നരയടിയെങ്കിലും നീളവും വീതിയും താഴ്ചയുമുള്ള കുഴി എടുക്കുക. ഇതിൽ 10-20 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും മേൽമണ്ണും മിക്സ് ചെയ്ത് നിറക്കുക. ഇതിന് നടുവിൽ വേര് പിടിച്ച തൈ നടാം. വൈകുന്നേരം നടുന്നതാണ് നല്ലത്. രണ്ട് തൈകൾക്കിടയിൽ 2 മീറ്ററെങ്കിലും അകലം വേണം. ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല വളപ്രയോഗം ആവശ്യമാണ്. നടുന്നതിന് മുന്പും നട്ടു കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷവും കുമ്മായം ചേർത്ത് കൊടുക്കണം. പപ്പായ മോസൈക് വൈറസ് പരത്തുന്ന മോസൈക് രോഗം പെട്ടെന്ന് മറ്റു പപ്പായയിലേക്ക് പടരാൻ സാധ്യതയുണ്ട്.
കാൽസ്യം, മഗ്‌നേഷ്യം കുറവ് വന്നാൽ ഈ രോഗ സാധ്യത കൂടുതലാണ്. ഇത് തടയാൻ ഒരു ചെടിക്ക് 3 മാസം കൂടുമ്പോൾ മഗ്‌നേഷ്യം സൾഫേറ്റ് ചേർക്കാം. പപ്പായ കായയുടെ മുകളിൽ കുനുന്ന നെ കാണുന്നത് ബോറോൻ എന്ന ധാതുവിന്റെ കുറവാണ്. തുടക്കം മുതലേ 6 മാസത്തിലൊരിക്കൽ 50 ഗ്രാം ബോറാക്സ് ചേർത്ത് കൊടുക്കണം. ഇതു കൂടാതെ ഒരു വർഷത്തേക്ക് അരക്കിലോ യൂറിയ, ഒന്നരക്കിലോ സൂപ്പർ ഫോസ്‌ഫെറ്റ് അരക്കിലോ പൊട്ടാഷ് എന്നിവ നാല് ഡോസ് ആയി കൊടുക്കണം. ചെടിയുടെ ഇല്ലാച്ചാർതിന് താഴെ യായി ആണ് നൽകേണ്ടത്. അധികം വേര് കിളക്കരുത്. മറ്റുരോഗങ്ങൾ കണ്ടാൽ പെട്ടന്ന് തന്നെ പരിഹാര മാർഗങ്ങൾ കാണണം. വീട്ടുമുറ്റത്തെ രണ്ടു പാപ്പായ ചെടി ആരോഗ്യത്തിന് ഗുണവും എപ്പോഴും വിളവ് നൽകുന്ന ഒരു നിക്ഷേപവുമാണ്. Video Credit : നമുക്കും കൃഷി ചെ
Comments are closed.