
അടുത്ത വർഷം മാവ് ഇതുപോലെ പൂക്കണോ? എങ്കിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ഈ സൂത്രം ചെയ്തു നോക്കൂ; അടുത്ത സീസണിൽ മാവ് കായ്ക്കാൻ കിടിലൻ സൂത്രം.!! Prepare Mango Trees for Next Season
Prepare Mango Trees for Next Season : മാവ് കായ്ക്കുന്നത് ഓരോ സീസണിൽ ആണ്. എല്ലാ കൊല്ലവും ഏപ്രിൽ മെയ് മാസങ്ങളിൽ ആവും മാങ്ങ ഉണ്ടാകുന്നത്. ഒരു കൊല്ലം നന്നായി മാങ്ങ ഉണ്ടായാൽ അടുത്ത് കൊല്ലം മാങ്ങ കുറവ് ആയിരിക്കും. എല്ലാ വർഷവും നന്നായി കായ്ക്കാൻ ഉള്ള ചില വഴികളുണ്ട് അത് എന്താണെന്ന് നോക്കിയാലോ… ഈ ഒരു ടിപ്പ് ചെയ്യേണ്ടത് ഏപ്രിൽ മെയ് മാസങ്ങളിൽ ആണ്.
ഒരു വലിയ മാവിന് നൈട്രജൻ അളവ് കൂടുതൽ ഉള്ള വളങ്ങൾ നൽകാതിരിക്കുക. നൈട്രജൻ അളവ് കൂടിയാൽ മാവ് പൂക്കാൻ ഉള്ള സാധ്യത കുറവാണ്. രാസ വളങ്ങൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ആണെങ്കിൽ എന്തൊക്കെ വളം കൊടുക്കാം എന്ന് നോക്കാം. 5 വർഷത്തിൽ താഴെ പ്രായമുള്ള മാവിന് അര കിലോ ഫാകറ്റം ഫോസും 165 ഗ്രാം പൊട്ടാസ്യം നൽകാം. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുളള മാവുകൾ ആണെങ്കിൽ
Mango tree cultivation is a rewarding agricultural practice, especially in tropical and subtropical regions where the climate is warm and humid. Mangoes thrive in well-drained, sandy loam soil with a pH range of 5.5 to 7.5. Cultivation begins with selecting healthy grafted saplings, which are typically planted during the monsoon or early spring season.
1kg ഫാക്റ്റംഫോസ് 700g പൊട്ടാസ്യം അരകിലോ യുറിയയും നൽകാം. 10 വർഷത്തിൽ കൂടുതൽ പ്രായം ഉണ്ടെങ്കിൽ ഒരു കിലോ ഫാക്റ്റംഫോസ് ഒന്നേമുക്കാൽ കിലോ യൂറിയ ഒന്നേകാൽ കിലോ പൊട്ടാസ്യം നൽകാം. മാവ് പൂക്കുന്നതിൻ്റെ അഞ്ച് മാസം മുന്നേ ഇത് ചെയ്യാം. മൈക്രോ ന്യൂട്രിയൻ്റ്സും മാവിന്റെ വളർച്ചയ്ക്ക് വേണം. ഒട്ട്മാവിന് 200 ഗ്രാം മൈക്രോ ന്യൂട്രിയൻ്റ്സ് കൊടുക്കാം. കാലിവളത്തിലോ മറ്റോ മിക്സ് ചെയ്ത് കൊടുക്കാം.
ജൈവരീതീൽ ആണ് വളം നൽകുന്നത് എങ്കിൽ അഞ്ച് വർഷത്തിൽ താഴെ പ്രായമുള്ളവർക്ക് 25kg കമ്പോസ്റ്റ്, അര കിലോ വേപ്പിൻ പിണ്ണാക്ക് നൽകുക. 5 വർഷത്തിൽ മുകളിൽ പ്രായം ഉണ്ടെങ്കിൽ 50കിലോ കമ്പോസ്റ്റ്, 1 കിലോ വേപ്പിൻ പിണ്ണാക്ക് നൽകാം. ഇതൊക്കെ ഒരു വർഷത്തേക്ക് ഉള്ള അളവാണ്. മാവിൻ്റെ കൂടുതൽ വളർന്ന ചില്ലകൾ വെട്ടാം മാവിന് സൂര്യപ്രകാശം കിട്ടാതെയും നിൽകുന്ന കൊമ്പുകളെയും മുറിച്ച് മാറ്റാം. Prepare Mango Trees for Next Season Video Credit : AMALA AGRI MEDIA
Comments are closed.