
2200 ചതുരശ്ര അടിയിൽ ; ആരും കൊതിച്ചുപോകുന്ന വീട് | 2200 sqft Contemporary home design
2200 sqft Contemporary home design : മൂന്ന് കിടപ്പ് മുറിയോട് കൂടി അറ്റാച്ഡ് ബാത്‌റൂമുകളോടുകൂടിയ 2200 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പത്ത് സെന്റിൽ കോൺടെംപററി മോഡലിലാണ് ഈ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. ഫോൾഡബിൾ ഗെയിറ്റോടുകൂടിയ അതിമനോഹരമായ കോംപൗണ്ട് വാളുകളാണ് ഈ വീടിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു നൽകിയിരിക്കുന്നത്.
ചുമരുകൾക്ക് വെള്ള പെയിന്റ നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ മനോഹരമായിരുന്നു. നാച്ചുറൽ സ്‌റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും മുറ്റത്തെ ഒന്നുകൂടി സുന്ദരമാക്കുന്നു. മെയിൻ ഡോർ ഡബിൾഡോർ ആണ് കൊടുത്തിരിക്കുന്നത്. എല്ലാ ഡോർസും വിൻഡോസും തേക്കുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രധാന വാതിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വളരെ ഭംഗിയോടുകൂടി സിംപിളായി സെറ്റ് ചെയ്തിരിക്കുന്ന ലിവിങ്ങ് ഏരിയയാണ്.
ഈ ഹാളിൽ ഗ്രെ നിറം അടങ്ങിയ സോഫയും അതിനോടപ്പം ഒരു ടീ ടേബിളുമാണ് കാണാൻ സാധിക്കുന്നത്. ലിവിങ്ങ് ഏരിയയുടെ കോർണറിൽ സിംപിൾ ആയിട്ടുള്ള ഒരു പ്രയർയൂണിറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്റൂമിൽനിന്ന് നേരെപോകുന്നത് ഡൈനിങ്ങ് ഏരിയയിലേക്കാണ്. ഡൈനിങ്ങിൻ്റെ സൈഡിലായി തേക്കുകൊണ്ടും ഗ്ലാസ്സുകൊണ്ടും നിർമിച്ച മുകളിലോട്ടുള്ള സ്റ്റയർ. അതിനടിയിലായി സ്ഥലം ഉപയോഗപെടുത്തി ഒരു ഫാമിലി ലിവിങ്ങ് റൂം സെറ്റ് ചെയ്തിട്ടുണ്ട്.
അതിനുനേരേയായി ടീവി യൂണിറ്റ് സെറ്റ് ച്യ്തിട്ടുണ്ട്.അതിനടുത്തയായി ഒരു കോർട്യാർഡ് സെറ്റ് ച്യ്തിട്ടുണ്ട്. ഒരു സ്റ്റെപ് താഴ്ചയിലാണ് ഈ ഒരു പോർഷൻ ച്യ്തിരിക്കുന്നത്. അതിനുമുകളിലായി സ്‌കോർട്യൂബുകളും ടെറാകോട്ടയുടെ ജാളിവർക്കാണ് ച്യ്തിരിക്കുന്നത്. മാത്രമല്ല സീലിംഗ് വർക്കും, ഇന്റീരിയർ ഡിസൈനുകൾ സാധാരണ ഗതിയിലും, മനോഹരമാക്കിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ അറിയാൻ വീഡിയോ കണ്ടുനോക്കു. Video Credit : Nishas Dream
Comments are closed.