ചെടികളിൽ ഉണ്ടാകുന്ന ഒച്ചു ശല്യം ഇല്ലാതാക്കാൻ ഇത് മാത്രം മതി.!! ഈ സൂത്രം പരീക്ഷിച്ചു നോക്കൂ; ഒച്ച് ചെടിയുടെ പരിസരത്ത് പോലും വരില്ല.!! How to get rid of snails

How to get rid of snails : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒച്ചിന്റെ ശല്യം.വീടിന്റെ അകത്ത് മാത്രമല്ല പുറം ഭാഗത്ത് വെച്ചിട്ടുള്ള ചെടികളിലും ഇവയുടെ ശല്യം വളരെയധികം കാണാറുണ്ട്.ഇത് ചെടികൾക്ക് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെടികളിൽ ഉണ്ടാകുന്ന ഒച്ചിന്റെ ശല്യം എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

അതിനായി ചെയ്യാവുന്ന ആദ്യത്തെ വഴി അപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാവ് വച്ചുള്ള രീതിയാണ്. ഈസ്റ്റും പഞ്ചസാരയുമെല്ലാം ചേർന്ന ആപ്പത്തിന്റെ മാവ് ച്ചിനെ തുരത്താൻ വളരെയധികം ഉപകാരപ്രദമാണ്. അതിനായി ഒരു ചിരട്ട അല്ലെങ്കിൽ പരന്ന പ്ലാസ്റ്റിക് പാത്രം ഉണ്ടെങ്കിൽ അത് എടുത്ത് അതിലേക്ക് ഒരു കരണ്ടി മാവ് ഒഴിച്ച് ഗ്രോ ബാഗിന് അകത്തേക്ക് ഇറക്കി വയ്ക്കുക. ഈയൊരു മാവിൽ നിന്ന് ഉണ്ടാകുന്ന ഗന്ധം ഒച്ചുകളേ തുരത്താനായി സഹായിക്കും.

ഒച്ചുകളെ തുരത്താനായി ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് ഉപ്പ് വിതറി കൊടുക്കൽ. ഒച്ചിനെ കാണുകയാണെങ്കിൽ അവയ്ക്ക് മുകളിൽ ഉപ്പ് വിതറി കൊടുക്കുകയാണെങ്കിലും അവ പെട്ടെന്ന് ചത്തു പോകുന്നതാണ്. അതല്ലെങ്കിൽ ബേക്കിംഗ് സോഡ വീട്ടിലുണ്ടെങ്കിൽ അത് ഗ്രോബാഗിന് ചുറ്റും വിതറി കൊടുത്താലും ഈയൊരു പ്രശ്നം ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതല്ലെങ്കിൽ ഒരു ടീസ്പൂൺ അളവിൽ ഗോതമ്പുപൊടി എടുത്ത്

അതിലേക്ക് അതേ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.ഇത് ഗ്രോ ബാഗിന്റെ പുറം ഭാഗത്തും അതുപോലെ മണ്ണിനകത്തും ഇട്ടു കൊടുക്കാവുന്നതാണ്. മണ്ണിൽ ഇടുന്നതിന് മുൻപായി വേരിന് ചുറ്റുമുള്ള ഭാഗത്ത് മണ്ണ് ഇളക്കിയതിനു ശേഷം ഇട്ടു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചു തന്നെ ഒച്ചു ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How to get rid of snails Video Credit : PRS Kitchen

Comments are closed.