![Tender Jackfruit cleaning tips](https://moviebanner.in/wp-content/uploads/2025/02/Tender-Jackfruit-cleaning-tips.jpg)
ഇടിച്ചക്ക മുറിക്കാൻ ഇതിനേക്കാൾ എളുപ്പ വഴി വേറെയില്ല; ഇടിച്ചക്കയുടെ തൊലി ആപ്പിൾ പോലെ ചെത്തിയെടുക്കാം.!! Tender Jackfruit cleaning tips
Tender Jackfruit cleaning tips : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ഇടിച്ചക്ക ഉപയോഗിച്ച് ഉള്ള തോരനും,കറികളുമെല്ലാം. എന്നാൽ അത് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മിക്കപ്പോഴും ചക്കയിലെ മുളഞ്ഞിയും,മറ്റും പോകാതെ കഷ്ടപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ചക്കയുടെ കറയും, തോലുമെല്ലാം കളയാനായി ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറഞ്ഞു തരുന്നത്.
ആദ്യം ചക്ക മുള്ളോട് കൂടി തന്നെ നടുകെ മുറിച്ച് അതിനെ അത്യാവശ്യം വലിപ്പമുള്ള പല കഷ്ണങ്ങളാക്കി മാറ്റുക. അതിനുശേഷം മുറിച്ചെടുത്ത കഷ്ണങ്ങളെല്ലാം ഒരു കുക്കറിലിട്ട് അല്പം ഉപ്പും ഒന്നര ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്ന് കുലുക്കി അടച്ചു വെച്ച് രണ്ട് വിസിൽ അടിപ്പിക്കുക. വിസിൽ പോയതിനു ശേഷം കുക്കറിലെ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ്, ചക്കയുടെ കഷ്ണങ്ങൾ പുറത്തേക്ക് എടുക്കുക. കുക്കറിലിട്ട് ഇങ്ങനെ തിളപ്പിച്ചു എന്ന് കരുതി
സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും ചക്കയുടെ സ്വാദിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. മാത്രമല്ല പണി വളരെ എളുപ്പവുമാണ്. ചക്ക ഒന്ന് വെന്ത് വന്നാൽ തന്നെ അതിന്റെ പുറത്തുള്ള മുള്ളും, പശയുമെല്ലാം എളുപ്പത്തിൽ കളയാം. ഇനി ആവശ്യാനുസരണം അതിന്റെ മൂക്ക് ഭാഗവും മറ്റും ചെത്തിക്കളഞ്ഞ് ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാം. ഇങ്ങനെ ചെയ്താൽ കയ്യിൽ ഒട്ടും കറ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇടി ചക്ക വൃത്തിയാക്കി എടുക്കാവുന്നതാണ്.
ശേഷം ചെറിയ കഷ്ണങ്ങളാക്കി ചതച്ച് ഉപയോഗിക്കുകയും ചെയ്യാം. സാധാരണ ചക്ക വെട്ടുമ്പോൾ ഉണ്ടാകുന്ന മുളഞ്ഞി പ്രശ്നങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടാകില്ല. മാത്രമല്ല തോലിന്റെ ബലം കാരണം മുറിക്കാൻ പറ്റാത്ത പ്രശ്നങ്ങളും ഈ ഒരു രീതിയിൽ ഒഴിവാക്കാനായി സാധിക്കും. ഇടിചക്ക സീസണിൽ ഒരുതവണയെങ്കിലും ഈയൊരു രീതിയിൽ ചക്ക വൃത്തിയാക്കി നോക്കാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Tender Jackfruit cleaning tips Video Credit : Ramshi’s tips book
Comments are closed.