
വെറും 9 ലക്ഷത്തിൽ വീട് സ്വർഗമാക്കുന്നവർ; ഒന്ന് കണ്ടുനോക്കിയാലോ…!!! | 9 lacks super budget home
9 lacks super budget home: എല്ലാ വീടുകൾക്കുമുണ്ടാവും ഓരോ വിശേഷണങ്ങൾ. ഈ വീടിൻ്റെ പ്രധാന സവിശേഷത തികഞ്ഞ കേരള സ്റ്റൈൽ എലിവഷനും കുറഞ്ഞ ബഡ്ജറ്റുമാണ്. 1200 സ്‌കൊയർ ഫീറ്റ് വീട് വെറും 9 ലക്ഷം രൂപയിൽ. ഭിത്തിയുടെ അരികിലുള്ള കറുത്ത ഡിസൈൻ വീടിനൊരു സെമിമോഡേൺ ലൂക്കും നൽകുന്നുണ്ട്. കറുത്ത ടൈൽ നിലത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. അതിനപ്പുറം മണിചിത്രപൂട്ടിട്ടുപൂട്ടിയ പ്രധാന വാതിൽ.
വാതിൽ തുറന്നാൽ കാണുന്നത് S ആകൃതിയിലുള്ള ഡൈനിങ്ങ് കം ലിവിങ്ങ് ഏരിയയാണ്. ഒരറ്റത്തു ഒതുക്കത്തിലുള്ള ഡൈനിങ്ങ് ഏരിയയും വാഷ്കൗണ്ടറും. വലതു വശത്തു സിറ്റിംഗ് ഏരിയ. അടുക്കളയിലേക്കുള്ള ഗ്ലാസ് ഡോറിന്റെ അടുത്തായി ഒരു സ്റ്റഡി ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് പുറത്തേക്ക് ഒരു എൻട്രയും നൽകിയിട്ടുണ്ട്. സ്വീകരണ മുറിയുടെ നിലം വെളുത്ത ടൈലുകൾ പതിച് മനോഹരമാക്കിയിരിക്കുന്നു.
സിറ്റിങിൻറെ ഇടതു വശത്തായാണ് രണ്ടു കിടപ്പുമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ജിപ്സൺ സീലിംഗ് ആണ് മുകളിൽ നൽകിയിരിക്കുന്നത്. അമിതമായ ഡിസൈൻസ് ഒഴിവാക്കിയാൽ സീലിംഗ് ഗംബിരവും അതിമനോഹരവുമായി കാണപ്പെടുന്നു. ഒന്നാമത്തെ ബെഡ്‌റൂമിനെ കുറിച്ച് പറയുകയാണെങ്കിൽ. 100 സ്‌കൊയർ ഫിറ്റാണ് വിസ്തൃതി.
ജനലുകൾ മാർക്കറ്റിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കർട്ടനുകൾ ഉപയോഗിച്ചു ഭംഗിയാക്കിയിരിക്കുന്നു. മുറിയുടെ ഒരു വശം ചില്ലി റെഡ് നിറം നൽകി ചുവപ്പിച്ചിരിക്കുന്നു.വീടിനെ കുറിച് കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്.9 lacks super budget home Video Credit : PADINJATTINI
Comments are closed.