വെറും 850 സ്ക്വയർ ഫീറ്റിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച അതിമനോഹരമായ വീട്; ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള ഭവനം.!! | 850 Sqft simple Home with Stunning Interior

850 Sqft simple Home with Stunning Interior : വെറും 850 സ്ക്വയർ ഫീറ്റിലുള്ള അതിമനോഹരമായ ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഈ വീടിൻ്റെ ഏറ്റവും വലിയ പ്രേത്യേകത അതിൻറെ ലാൻഡ്സ്‌കേപ്പാണ്.തൂവെള്ള നിറം ഈ വീടിനെ കാഴ്ചയിൽ സുന്ദരമാക്കുന്നു. ഫ്രണ്ടിൽ തന്നെയാണ് ഈ വീടിൻറെ കിണർ. കിണർ തന്നെയാണ് ഈ വീടിന് ഏറ്റവും ഭംഗി നൽകുന്നത്. കിണറിൻ്റെ അടുത്ത് രണ്ടു ഭാഗത്തായി പാർട്ടീഷൻ നൽകി അതിൽ പലതരം ചെടികൾ പിടിപ്പിച്ച നിലയിലാണ് കാർ പോർച് കൊടുത്തിട്ടുള്ളത്.

ഏകദേശം ആറു മീറ്റർ വീതിക്കകത്തുമാത്രം വരുന്ന വളരെ ചെറിയ മനോഹരമായ വീടാണ് ഇത്. ഒരു ഓപ്പൺ സിറ്റൗട്ടാണ് വീടിനുനൽകിയിരിക്കുന്നത്. വീടിൻ്റെ അകത്തേക്ക് വരുകയാണെങ്കിൽ മാറ്റ്ഫിനിഷിലുള്ള സിമെൻറ് ഗ്രേയിൽ വരുന്ന ടൈലുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിൻ്റെ മറ്റൊരു ഹൈലൈറ്റ് അതിൻറ്റെ സീലിംഗ് ആണ്. ജിപ്സൺ & വുഡൻ കോമ്പിനേഷനിൽ ആണ് സീലിംഗ് ചെയ്തിരിക്കുന്നത്. വീടിൻ്റെ വാതിലുകളും ജനലുകളും മരത്തിലാണ് ചെയ്തിരിക്കുന്നത്.

പ്ളോട്ടിൻ്റെ വീതി വളരെ കുറവായതുകൊണ്ടുതന്നെ രണ്ടുസൈഡുകളിലുമായിട്ടാണ് ഓരോ മുറികളും സജ്ജമാക്കിയിട്ടുള്ളത്. പ്രധാന വാതിലിലൂടെ കടന്നുവരുമ്പോൾ ഇടതുഭാഗത്തായി ലിവിങ്ങ്റൂം സെറ്റ് ചെയ്തിട്ടുള്ളത്. ലിവിങ്ങ് റൂമിന് ഒരു പാർട്ടീഷൻ നൽകി ബാക്‌സൈഡിലായിട്ടാണ് ഡൈനിങ്ങ് റൂം സെറ്റ്ചെയിതിട്ടുള്ളത്. ഈ പാർട്ടീഷനിലാണ് ടീവി യൂണിറ്റ് നൽകിയിരിക്കുന്നത്. ലിവിങ്ങ്റൂമിൽ ഫ്ലോറിന്റെ നടുവിലായി ഫ്ളോറിൽനിന്നു ഒന്നരയടി താഴ്ത്തി ഒരു അക്വേറിയം സെറ്റ്ചെയ്തിട്ടുണ്ട്.

ഈ വീട്ടിൽ ഫാൻസി ലൈറ്റുകളാണ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ്ങ് ടേബിളിന്റെ നേരെ വലതുഭാഗത്തായാണ് പ്ലൈവുഡിൽ പാനലിങ്ചെയ്തിത് വാഷ്ബേസിൻ സെറ്റ് ചെയ്തിട്ടുള്ളത്. രണ്ടു വസങ്ങളിലായിട്ടാണ് ബെഡ്റൂമുകൾ സെറ്റ് ചെയ്തിട്ടുള്ളത്സ്റ്റെ.യർകായിസിൻ്റെ അടിഭാഗത്തായി ഒരു കോമൺ ബാത്റൂമാണ് ഉള്ളത്. വീടിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 850 Sqft simple Home with Stunning Interior Video Credit: My Better Home

850 Sqft simple Home with Stunning Interior

സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട്.!! രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം ഇതാ.!!

Comments are closed.