800 SQFT Stunning interior ideas: അഞ്ച് സെന്റിന്റെ പ്ലോട്ടിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 800 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീടുള്ളത്.സഹദ് ആർക്കിട്ടെക്റ്റാണ് ഈ വീട് പണിതത്. വീടിന്റെ മുന്നിൽ ഫ്രന്റ് എലെവേഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. റൗണ്ട് കട്ടിങ്ങ് വരുന്നുണ്ട് അതിന് ചുറ്റുമാണ് ഗ്രെ ഷെയ്ഡ് കൊടുത്തിരിക്കുന്നത്. LED ലൈറ്റൊക്കെ വെച്ചിട്ട് വീടിനെ ഭംഗി ആക്കീട്ടുണ്ട്. വിൻഡോസ്, ഡോറുകളൊക്കെ വുഡിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്.
പിന്നെ വീടിന്റെ ഉൾഭാഗത്ത് പാർട്ടീഷ്യനോട് കൂടി നല്ലൊരു ലിവിംഗ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. വോളിലൊക്കെ നല്ല ടെക്സ്റ്റ്ർ വർക്കൊക്കെ കൊടുത്തിട്ടുണ്ട്.വാഷിംഗ് യൂണിറ്റൊക്കെ നല്ല രീതിയിൽ സെറ്റ് ആക്കീട്ടുണ്ട്. ഹാളിൽ നല്ല അട്രാക്റ്റീവ് ആയിട്ടുള്ള ചെയർ സെറ്റ് ചെയ്തത് കാണാം. അതിന്റെ മുകളിൽ ഒരു ഗ്ലാസ്സ് ഉണ്ട്. പുറത്തുള്ള വെളിച്ചം അതിലൂടെ വരുന്നത് കാണാൻ കഴിയും.അത് ഹാളിനെ ഹൈലൈറ്റ് ആക്കുന്നുണ്ട്.
സ്റ്റെയറിന്റെ അടിയിൽ നല്ല രീതിയിൽ വർക്ക് സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ നല്ലൊരു വാർഡ്രോബ് വെച്ചിട്ടുണ്ട്. അവിടെ അറ്റാച്ഡ് ടോയ്ലറ്റ് കാണാം. രണ്ടാമത്തെ ബെഡ്‌റൂമിൽ നോർമൽ സീലിങ്ങാണ് ചെയ്തത്. അവിടെയും അറ്റാച്ഡ് ടോയ്ലറ്റ് കാണാം. കിച്ചൻ ഒരു സ്റ്റെപ് താഴ്ത്തിയാണ് ഉണ്ടാക്കിയത്. അവിടെയുള്ള കൗണ്ടറിന് ബ്ലാക്ക്ഗ്രേ നെയിറ്റാണ് കൊടുത്തത്. വോളിൽ നല്ല ഡിസൈൻ വരുന്ന ടൈലാണ് സെറ്റ് ചെയ്തത്. സ്റ്റെയർ ഡബിൾ ഹൈറ്റിലാണ് വന്നിരിക്കുന്നത്.
വീടിന്റെ മുകൾ ഭാഗത്ത് നല്ലൊരു സ്റ്റഡി ഏരിയ കാണാം. അവിടെ നല്ല ലൈറ്റിങ്ങോക്കെ സെറ്റ് ചെയ്തിട്ടുണ്ട്. സീലിങ്ങിലൊക്കെ നല്ല കട്ടിംഗ് ഡിസൈനൊക്കെ കൊടുത്തിട്ടുണ്ട്. ഫോൽഡിങ്ങ് ടേബിളൊക്കെ സെറ്റ് ചെയ്തത് കാണാം.എന്തായാലും ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ളതും എന്നാൽ നല്ല പുതുമ തോന്നിക്കുന്നതുമായ ഒരു വീടാണിത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit 800 SQFT Stunning interior ideas: Dream Line