
8 ലക്ഷം രൂപ ബഡ്ജറിൽ കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും.. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!! | 8 lakh budget house
8 lakh budget house: വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം.
ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. മീഡിയം സൈസിലുള്ള ഒരു സിറ്ഔട്ട് ആണ് ഉള്ളത്. സിറ്ഔട്ട് കേറിചെല്ലുന്നത് ലിവിങ് ഏരിയ യിലേക്കാണ്. ഇവിടെ ഡ്രോയിങ് ഏരിയ ക്കായി ചെറിയ ഒരു പോർഷൻ ഉണ്ട്. കൂടാതെ ഡൈനിങ് ഏരിയ കൂടി ഇതിൽ ഉണ്ട്. മൂന്ന് സീറ്റിന്റെ സെറ്റി അറേഞ്ച് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്.
രണ്ടു ബെഡ്‌റൂമുകളും മീഡിയം സൈസിൽ ഉള്ളത് ആണ്. ഇതിൽ ഡബിൾ കോട്ട കട്ടിൽ ഇടുവാനുള്ള സൗകര്യവും അറേഞ്ച് ചെയ്തിരിക്കുന്നു. രണ്ടു ബെഡ്‌റൂമുകളുടെയും മധ്യത്തിലായി ഒരു കോമ്മൺ ടോയ്‌ലറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലോ ബഡ്ജറ്റ്, അധികം സ്പേസ് ഉപയോഗിക്കാതെ നിർമിക്കുന്ന വീടായതുകൊണ്ട് തന്നെ അറ്റാച്ചഡ് ബാത്‌റൂം ഒഴിവാക്കിയിരിക്കുന്നു.
മീഡിയം സൈസിൽ ഉള്ള കിച്ചൻ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഈ ഒരു കിച്ചണിൽ എൽ ഷേപ്പിൽ സ്ളാബ് സെറ്റ് ചെയ്യാം. കൂടാതെ ഫ്രിഡ്ജ് വെക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. സ്റ്റേവിനും സിങ്കിനും സൗകര്യപ്രദമായ രീതിയിൽ സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണൂ. 8 lakh budget house Video Credit : mallu designer
Comments are closed.