6 ലക്ഷത്തിന് 450 സ്‌കൊയർഫീറ്റിൽ ഒരു ലളിതമായ ഒറ്റമുറി വീട്..!! | 6 Lakh 450 Sqft Pocket- sized Paradise

6 Lakh 450 Sqft Pocket- sized Paradise: 6 ലക്ഷത്തിന്റെ ഒരു അടിപൊളി വീടാണിത് .കുറഞ്ഞ ചിലവിൽ സൗകര്യങ്ങൾ കുറയാതെ 450 sq ഫീറ്റിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. ഒരു ഒറ്റമുറി വീടാണിത്. ചെറിയ വീടായതുകൊണ്ടും എന്നാൽ നല്ല സൗകര്യങ്ങൾ ചേർന്നത് ആയതുകൊണ്ട് തന്നെയാണ് വീട് വേറിട്ടതാവുന്നത്. വീടിന്റെ പുറത്ത് നിറയെ ചെടികളൊക്കെ ചുറ്റും കാണാൻ കഴിയും. ഒരു ഫാം ഹൗസ് പോലെ സെറ്റ് ചെയ്ത വീടാണിത്.

വരാന്ത മൂന്ന് ഭാഗങ്ങളുമായി നിറഞ്ഞു നിൽക്കുന്നതാണ്. അധികം വീതി ഇല്ലാത്ത വരാന്തയാണ് കൊടുത്തിരിക്കുന്നത്. ഫ്ലോറിങ്ങൊക്കെ ക്ലെ ടൈലിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ മുകളിൽ മൊത്തം ഓടാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഹാളിൽ ഒരു സ്റ്റോറേജ് ഏരിയ കൊടുത്തിട്ടുണ്ട്. എല്ലാ ഫർണിചറുകളും കസ്റ്റമയ്‌സ്ഡ് ആണ്. ഡൈനിങ് ഏരിയ, കിച്ചൺ ഏരിയ, ലിവിംഗ് ഏരിയ എല്ലാം ഒരുമിക്കുന്നപോലെയാണ് കൊടുത്തിരിക്കുന്നത്.

6 Lakh 450 Sqft Pocket-sized Paradise

  • Area – 450 Sqft
  • Budget – 6 lakh
  • Varantha
  • Kitchen
  • 1 Bedroom
  • Bathroom

കിച്ചണിൽ ഒരു ബാർ കൗണ്ടർ പോലെ കൊടുത്തിട്ടുണ്ട്. ബാർ കൗണ്ടറിൽ ACP ഷീറ്റ്സ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വീടിലെ ഏക ബെഡ്‌റൂം ചെറുതും എന്നാൽ നല്ല സൗകര്യങ്ങൾ ചേർന്നതുമാണ്. റൂമിൽ രണ്ട് ഭാഗത്തും വാർഡ്രോബുകൾ കൊടുത്തിട്ടുണ്ട്. ഒപ്പം മൂന്ന് വിൻഡോസും കാണാം അവിടെ.മൊത്തത്തിൽ ഒരു ചെറിയ വീട് ആണെങ്കിലും നല്ലൊരു ഡിസൈനിൽ ചെയ്ത വീടാണ്. അതുപോലെ തന്നെ വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം എങ്ങനെയാണ്‌ വീടുള്ളത് എന്ന രീതിയിലാണ് കാര്യം എന്നതിനുള്ള ഉദാഹരണം തന്നെയാണ് ഈ വീട്.

എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ലളിതമായ വീടാണിത്.കൈയിലുള്ള ചെറിയ സമ്പാദ്യം കൊണ്ട് ഒരു ചെറിയ വീടെങ്കിലും പണിയാണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു സ്വപ്ന വീടാണ് ഇത്. ഉറപ്പായും എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ ചെറിയ വീടിനെ ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രകൃതിയോട് ഇണങ്ങി ചേർന്ന രീതിയിൽ തന്നെയാണ് വീടും വീടിന്റെ പുറം ഭംഗിയും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 6 Lakh 450 Sqft Pocket- sized Paradise Video credit: come on everybody

6 Lakh 450 Sqft Pocket-sized Paradise

2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!!

6 Lakh 450 Sqft Pocket- sized Paradise