6.5 cent 1700 sqft : 1700 സ്ക്വയർ ഫീറ്റിൽ ആറര സെന്റിൽ നിർമ്മിച്ച ഒരു സ്വപന സുന്ദര ഭവനമാണ്. ഏകദേശം 34 ലക്ഷം. രൂപയാണ് വീടിനു ചിലവായി ആകെ വന്നത്. കയറി ചെല്ലുമ്പോൾ തന്നെ വലത് വശത്ത് തന്നെ കാർ പോർച്ച് കാണാം. അരികെ തന്നെ ചെറിയ സിറ്റ്ഔട്ട് കാണാം.
സിറ്റ്ഔട്ട് കഴിഞ്ഞ് ഒരു ഫോയർ സ്പേസ് നൽകിട്ടുണ്ട്. കുറച്ചു കൂടി മുന്നോട്ടു നടക്കുമ്പോൾ വലിയ ഹാൾ കാണാം. ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാളും ഈ ഹാളിൽ കാണാം.
വീടിന്റെ ഉള്ളിലെ പ്രധാന ആകർഷണം തന്നെ ഇന്റീരിയർ തന്നെയാണ്. വളരെ മനോഹരമായിട്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് മേശയുടെ ഇരിപ്പിടത്തിന്റെയും ഡിസൈൻസാണ് എടുത്ത് പറയേണ്ടത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് മേശയ്ക്കും ഇരിപ്പിടത്തിനും നൽകിരിക്കുന്നത്.
ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈൻ ഒരുക്കിരിക്കുന്നത്. ഡൈനിങ് മേശയുടെ ഒരു ഭാഗത്ത് ഇരിപ്പിടത്തിനായി കസേരകൾ ആണെങ്കിൽ മറ്റേ ഭാഗത്ത് ബെഞ്ചാണ് കൊടുത്തിരിക്കുന്നത്. ഓപ്പൻ അടുക്കളയാണ് വീട്ടിൽ കൊടുത്തിരിക്കുന്നത്. അത്യാവശ്യം വലിയ അടുക്കള തന്നെയാണ്.
ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഈ അടുക്കളയിൽ നൽകിട്ടുണ്ട്.
ഫസ്റ്റ് ഫ്ലോറിലേക്ക് നീങ്ങുമ്പോൾ ഒരു അപ്പർ ലിവിങ് സ്പേസ് കാണാം. വീട്ടിൽ ആകെ വരുന്നത് മൂന്ന് അറ്റാച്ഡ് ബാത്രൂമാണ്. കിടപ്പ് മുറികൾക്ക് ചെറിയ സ്പേസാണ് നൽകിരിക്കുന്നത്. ചെറിയ സ്പേസ് ആണെങ്കിലും വാർഡ്രോബ്, വർക്ക്‌സ്റ്റേഷൻ തുടങ്ങിയവാ ഇതിൽ കാണാം. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 6.5 cent 1700 sqft Video Credit : Veedu by Vishnu V
Total Area : 1700 SFT
Plot : 6.5 Cent
Budget : 34 Lakhs
1) Car Porch
2) Sitout
3) Living Area
4) Dining Area
5) 3 Bedroom + Bathroom
6) Upper Living Area
7) Kitchen