തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം.. 4250 sqft ൽ ഒരുക്കിയിരിക്കുന്ന അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 4250 SQFT HOME TOUR

4250 SQFT HOME TOUR: കൊളോണിയൽ സ്റ്റൈൽ പോലെ കാഴ്ച്ചയിൽ തോന്നിക്കുന്നതാണ് ഈ വീട്. നിറയെ പടവുകളോട് കൂടെയാണ് ഈ വീട്ടിലേക്ക് ഉള്ള എൻ‌ട്രൻസ് ഒരുക്കിയിരിക്കുന്നത്. ചുമരുകൾക്കു പകരം ചില്ലുകൾ. ഇതു വീടിനുള്ളിലേക്ക് നല്ല വെളിച്ചം നല്കുന്നതാണ്. അതുപോലെ തന്നെ ഈ ചില്ലു ചുമരുകൾ വീടിന്റെ എല്ലാഭാഗത്തേക്കും നോട്ടം കിട്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്ക് കേറി വരുമ്പോൾ തന്നെ മനോഹരമായ ഒരടി താഴ്ചയുള്ള അലങ്കാര മൽസ്യങ്ങൾക്കായി കുളം സെറ്റ് ചെയ്തിരിക്കുന്നു.

വീടിന്റെ ലൈറ്റനിംഗ് ആണ് ഏറ്റവും പ്രധാനം. വീട്ടിലേക്കു രണ്ടു എൻട്രൻസ് ആണ് ഉള്ളത്. വീടിന്റെ ചുമരുകൾക്കു അനുയോജ്യമായ നിറത്തിലുള്ള ഫർണീച്ചറുകൾ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഓപ്പൺ ഡയനിംഗ് ഏരിയ ആണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഒരു ഹോട്ടലിൽ ഇരുന്നു ഫുഡ് കഴിക്കുന്ന അനുഭൂതി ഉണർത്തുന്നതാണ് ഈ ഡയനിംഗ് ഏരിയ.

4250 SQFT HOME TOUR

  • Total Area of Home – 4250 sqft
  • 5 Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

അടുക്കളയോട് ചേർന്നുചേർന്ന് ഒരു വർക്ക് ഏരിയയും ഒരുക്കിയിരിക്കുന്നു. മൂന്ന് നിലകളിലായിട്ടു ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ 5 ബെഡ് റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നല്ല വിശാലമായ റൂമുകളാണ് ഓരോന്നും. മൂന്ന് നിലകളിൽ ഉള്ള ഈ വീട്ടിൽ ഒരു ലിഫ്റ്റ് കൂടി ഉൾ ചേർത്തിട്ടുണ്ട്. വീടിന്റെ ബാൽക്കണിയുടെ കവറേജ്‌ എല്ലാം ഗ്ലാസ് കൊണ്ടാണ്

തീർത്തിരിക്കുന്നത്. ഏറ്റവും സവിശേഷതയായി എടുത്ത് പറയേണ്ടത് ഈ വീട്ടിൽ ഇവർ ഒരുക്കിയിരിക്കുന്ന പച്ചപ്പ് തന്നെ ആണ്. അതിനെ ഏറ്റവും നല്ല രീതിയിൽ തന്നെ ആസ്വദിക്കാൻ പറ്റും വിധമാണ് ചില്ലുകൾ കൊണ്ട് വീട് സെറ്റ് ചെയ്തിരിക്കുന്നത്. ചുമരുകളെക്കാൾ കൂടുതൽ ഈ വീട്ടിൽ ചില്ലുകളാണ്, എന്ന് വെച്ച് സുരക്ഷക്ക് ഒരു കുറവും വരുത്തിയിട്ടില്ല. നല്ല സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചാണ് എല്ലാം ചെയ്തിരിക്കുന്നത്. തികച്ചും കൊളോണിയൽ സ്റ്റൈലിൽ നിർമിച്ചിരിക്കുന്നതാണ് ഈ വീട്. 4250 SQFT HOME TOUR vedio credit : come on everybody

4250 SQFT HOME TOUR

ഉഷ്ണമേഖലയിൽ നിർമിക്കുവാൻ സാധിക്കുന്ന 1935 സ്‌കൊയർഫീറ്റ് വീട്.!!

Comments are closed.