400 Sqft low budget viral home: “മൂന്നര ലക്ഷത്തിന്റെ 400 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 10 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. മഞ്ഞുത്തുള്ളി പോലെ ആരെയും കൊതിപ്പിക്കുന്ന ഒരു ലളിതമായ വീട്.” വീടിന്റെ പുറം ഭംഗി ശെരിക്കും എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. ആദ്യം തന്നെ വീടിന്റെ വരാന്തയിൽ ചതുരം ആകൃതിയിൽ പണിത മൂന്ന് തൂണുകൾ ഉണ്ട്. വീടിന്റെ മേൽക്കൂരയിൽ പഴയ ഓടുകൾക്ക് ചാര നിറം നൽകിയിട്ടുണ്ട്. മുന്നിലെ ഭിത്തിയിലും തൂണിലുമൊക്കെ ടെക്സ്റ്റ്ർ വർക്ക് ചെയ്ത് അലങ്കരിച്ചിട്ടുണ്ട്.
ഫ്ലോറിങ്ങിൽ ആണെങ്കിൽ മനം മയക്കുന്ന ചാര നിറത്തിലുള്ള ടൈലുകളാണ് വിരിച്ചിട്ടുള്ളത്. അതുപോലെ വീടിന്റെ ഉള്ളിൽ സ്കൊയർ പൈപ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു സിറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വേറിട്ട രീതിയിലുള്ള മിതമായ ചിലവിൽ സെറ്റ് ചെയ്ത ഒരു ഷോകേസ് കാണാൻ കഴിയും.പിന്നെ നിലത്ത് ടൈലിന്റെ ഡിസൈനിൽ ഒരു ഷീറ്റ് വിരിച്ചിട്ടുണ്ട്.കൂടാതെ ഒരു ഡൈനിങ് സ്പേസ് കൊടുത്തിട്ടുണ്ട്. മനോഹരമായ ഒരു ഡൈനിങ് ടേബിൾ കാണാം.
400 Sqft low budget viral home
- Area- 400 sqft
- cent- 10
- Sit out
- 1 bedroom+ bathroom
- Dining area
- kitchen+ work area
വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ടിവി സ്റ്റാൻഡ് കൊടുത്തിട്ടുണ്ട്. കാറ്റും വെളിച്ചവും കിട്ടുന്ന ചെറിയൊരു ബെഡ്റൂം ഒരുക്കിയിട്ടുണ്ട്.അവിടെ അലമാരയും ഡ്രസ്സിങ്ങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ലളിതമായ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കൂടാതെ സൗകര്യങ്ങളൊക്കെ ഉള്ള ഒരു ലളിതമായ കിച്ചൺ സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ വീടിന്റെ കളർ തീം ഏറെ ആകർഷകമാണ്.ഒരു ശാന്തത കിട്ടുന്ന രീതിയിലുള്ള ഒരു കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്.
മൊത്തത്തിൽ ഈ വീടിന്റെ ഭംഗി ഏറെ വേറിട്ടതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒപ്പം കണ്ണിന് കുളിർമ്മ തരുന്ന രീതിയിലുള്ള ഒരു മഞ്ഞുതുള്ളി പോലൊരു വീടാണിത്. ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അധികമായി യാതൊരു അലങ്കാരവും ഇല്ലാത്ത ലളിതമായ ഒരു വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit: PADINJATTINI
400 Sqft low budget viral home
6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച രണ്ട് ബെഡ്‌റൂം അടങ്ങിയ വീട്; കണ്ണുകളെ കീഴടക്കും ഈ മനോഹര ഭവനം.!!