3500 sqft Home Tour Malayalam: വോൾ പേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കൊല്ലം ജില്ലയിൽ 3500sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. VAAM C കൺസ്ട്രക്ഷന്റെ വർക്ക് ആണിത്. വീടിന്റെ പുറം ഭംഗി ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ വോൾ മുഴുവനും കല്ല് കൊണ്ട് ചെയ്തതാണ്. ടി ശെയിപ്പിലാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മെയിൻ ഡോർ വുഡൻ ടൈപ്പ് ആണ്. പിന്നെ അകമെയുള്ള വീടിന്റെ ഭംഗിയും ഏറെ ആകർഷിപ്പിക്കുന്നതാണ്.
മനോഹരമായി സെറ്റ് ചെയ്ത കസ്റ്റമൈസ്ഡ് സോഫ സെറ്റാണ് കാണാൻ കഴിയുന്നത്. ബ്ലൈൻഡ് ആയിട്ടുള്ള വിൻഡോസും, സാധാരണപോലെ യൂസ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് സ്റ്റെയർകേസും സെറ്റ് ചെയ്തിരിക്കുന്നത്. ഹാളിൽ ചെറിയൊരു പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. ഫ്ലോറിങ്ങൊക്കെ വെറൈറ്റിയാണ്. കൂടാതെ ഒരു ഭാഗത്ത് നാച്ചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ ഗ്രാസ് വെച്ചിട്ട് സെറ്റ് ചെയ്തത് കാണാം.
വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. നാനോ വൈറ്റ് സ്ലേബാണ് കൊടുത്തത്. മോഡ്യുലർ കിച്ചണിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കാണാം. വർക്ക് ഏരിയയിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമാണുള്ളത് . രണ്ട് ബെഡ്റൂമിലും എലിഗെന്റ് ലുക്കിലുള്ള വോൾ പേപ്പറുകളാണുള്ളത്. അതുപോലെ തന്നെ വോൾപേപ്പറുകളാണെങ്കിലും ബ്ലൈൻഡ്സ് ആണെങ്കിലും ട്രെൻഡ്സ് എന്ന് പറയുന്ന ടീമിന്റെ വർക്കാണ്. മാസ്റ്റർ ബെഡ്റൂമിൽ ഗോൾഡൻ വർക്കുണ്ട്.
എല്ലാ ബെഡ്റൂമിലും ബാത്രൂം അറ്റാച്ഡ് ആണ്. വീടിന്റെ മുകളിൽ ഒരു ഭാഗത്ത് സ്കൊയർ ട്യൂബ്സ് ഗ്ലാസ്സ് വർക്ക് ചെയ്തിട്ടുണ്ട് . മുകളിലെ ബെഡ്റൂമിൽ വിൻഡോസ് നല്ല നീളത്തിലാണ് കൊടുത്തത് . അതുകൊണ്ട് നല്ല വെളിച്ചവും കാറ്റും കിട്ടും. ക്ലോസ്ഡ് ആയിട്ടുള്ള ബാൽക്കണിയാണുള്ളത്. വീടിന്റെ സൈഡ് വ്യൂ മനോഹരമാണ്.ഏതായാലും വോൾ പേപ്പറുകൾ കൊണ്ട് നമ്മളെയൊക്കെ അതിശയിപ്പിക്കുന്നൊരു വീടാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 3500 sqft Home Tour Malayalam Video Credit: Nishas Dream World