3400 സ്‌കൊയർഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട്…!!| 3400 SQFT TRENDING NAALUKETTU HOME

3400 SQFT TRENDING NAALUKETTU HOME: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി പഴമ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള നാലുകെട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. 3400 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വീടിന്റെ പുറം ഭാഗം തൊട്ട് ഈ നാലുകെട്ടിൽ പഴമയുടെ ശൈലി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും അതോടൊപ്പം ഒരു പടിപ്പുരയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും നൽകിയിട്ടുണ്ട്.വീട്ടിൽ നിന്നും കുറച്ചു മാറി ജി ഐ പൈപ്പ് ഉപയോഗിച്ചാണ് കാർപോർച്ചിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.

3400 SQFT TRENDING NAALUKETTU HOME

  • Area- 3400 sqft
  • Sitout
  • Nadumuttam
  • Dining area
  • Kitchen+work area
  • 3 bedroom+ bathroom
  • Pooja room
  • Upper living

മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല മരത്തിൽ തീർത്ത ഫർണിച്ചറുകൾ, പ്രധാന വാതിൽ,ജനാലകൾ എന്നിവയും വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധയെ ആകർഷിക്കുന്നത് വിശാലമായ നടുമുറ്റവും അവിടെ നൽകിയിട്ടുള്ള തുളസിത്തറയുമാണ്.അതിന്റെ നാലു ഭാഗങ്ങളിലായി ഇരിക്കുന്നതിന് ആവശ്യമായ വീതി കൂടിയ തിട്ടുകളും നൽകിയിട്ടുണ്ട്. വീടിന്റെ താഴെ ഭാഗത്ത് നല്ല വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ നാല് ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. ഇവയിൽ ഒരു റൂം പൂജാമുറിയായി സെറ്റ് ചെയ്തിരിക്കുന്നു. നടുത്തളത്തിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ, ചെയറുകൾ എന്നിവ നൽകിയിട്ടുള്ളത്. വിശാലമായ അടുക്കളയിൽ വൈറ്റ് നിറത്തിലുള്ള കബോർഡുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്.

അതോടൊപ്പം തന്നെ ഒരു വർക്ക് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. എല്ലാവിധ മോഡേൺ സൗകര്യങ്ങളും നൽകി കൊണ്ടാണ് അടുക്കള സജ്ജീകരിച്ചിട്ടുള്ളത്. നടുത്തളത്തിൽ നിന്നും ഒരു കോണിപ്പടി മുകളിലോട്ട് നൽകിയിട്ടുണ്ട്.ഇവിടെ വിശാലമായ ഒരു അപ്പർ ലിവിങ് ഏരിയയാണ് നൽകിയിട്ടുള്ളത്.ഇത് ഭാവിയിൽ ബെഡ്റൂം ആയി ഉപയോഗിക്കാനും സാധിക്കും.വീടിന്റെ പഴമ നിലനിർത്താനായി ഇവിടെ ഓപ്പൺ രീതിയിൽ ആണ് ജനാല നൽകിയിട്ടുള്ളത്. വീട്ടുകാരുടെ സ്വന്തം ഐഡിയയിൽ നിർമ്മിച്ച ഈയൊരു നാലുകെട്ടിന് ഇന്റീരിയർ, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 68 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.വീടിനെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. 3400 SQFT TRENDING NAALUKETTU HOME Video Credit: Homedetailed

3400 SQFT TRENDING NAALUKETTU HOME

  • Entrance & Flooring: Spacious foyer leading into the house; flooring with vitrified tiles.
  • Furniture & Woodwork: Custom-made wooden furniture, main door, and windows as notable features.
  • Central Courtyard: Large central courtyard with a Tulsi (holy basil) stand; seating arrangements provided on all four sides.
  • Bedrooms: Four well-ventilated bedrooms on the ground floor with attached bathrooms; one room set as a pooja (prayer) room.
  • Dining Area: Dining space accessible from the central courtyard; dining table and chairs accommodate eight people.
  • Kitchen: Spacious kitchen with white cabinets, modern amenities, and an additional work area.
  • Upper Floor: Access via a corner staircase from the central courtyard; upper floor features a large living area that can be converted into a bedroom in the future; open-style windows to maintain the house’s aesthetic.
  • Construction Cost: Total construction cost including interior and furniture is approximately ₹68 lakh.
  • Additional Feature: The house incorporates modern conveniences while maintaining traditional aesthetics.
  • Video Availability: A video is available for more details about the home.

ഒരു സാധാരണക്കാരന്റെ സ്വപ്ന ഭവനം; നമ്മൾ എല്ലാവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു വീട്

3400 SQFT TRENDING NAALUKETTU HOME