3400 sqft Nalukettu home tour: കോഴിക്കോടുള്ള ഒരു നാലുകെട്ട് മോഡൽ വീടാണിത്. അഞ്ച് മുറിയും ഒരു നടുമുറ്റവുമുള്ള 68 ലക്ഷത്തിന്റെ 3400 sq ഫീറ്റിലുള്ള വീടാണിത്.ഇവിടെ പഴമ നിലനിർത്താൻ പഴയ ഓടുകളാണ് റൂഫിങ്ങിൽ ഉപയോഗിച്ചത്.ടൈലുകളൊക്കെ മോഡേൺ രീതിയിലാണ് ചെയ്തത്. ലെദർ ഫിനിഷ്ഡ് ഗ്രാനേറ്റാണ് ഉപയോഗിച്ചത്. വീടിന്റെ മുൻവശത്ത് വലിയ ഓപ്പൺ സിറ്റ് ഔട്ടാണ് കൊടുത്തത്. മനോഹരമായ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്.
മെയിൻ ഡോർ മരത്തിലാണ് ചെയ്തത്. അധികവും തേക്കിലാണ് തടികൾ വന്നിട്ടുള്ളത്. പിന്നെ നടുമുറ്റം തുളസിതറയോട് കൂടി 20/20 അളവിലാണുള്ളത്. ഒന്നാമത്തെ റൂം ഒരു പ്രാർത്ഥന മുറി പോലെയാണ് സെറ്റ് ചെയ്തത്. രണ്ടാമത്തെ ബെഡ്‌റൂമിൽ ബെഡ് കോർട്ട് സെറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ഡോർ അടങ്ങുന്ന ഒരു വാർഡ്രോബ് കാണാം. സെറാമിക്ക് ടൈലുകളാണ് ചെയ്തത്. അറ്റാച്ഡ് ബാത്രൂം കാണാൻ കഴിയും.മാസ്റ്റർ ബെഡ്‌റൂം 16/14 സൈസാണ്. വിൻഡോസ് വിത്ത് ബ്ലൈൻഡ്‌സ് ആണ്.
5 ഡോർ വാർഡ്ഡ്രോബും ഡ്രസ്സിംഗ് ടേബിലും ഉണ്ട്. പിന്നെയുള്ള ബെഡ്‌റൂം 14/13 സൈസിലാണ് ഉള്ളത്. മൊത്തത്തിൽ ഒരു വുഡൻ തീം ആണ് കൊടുത്തിരിക്കുന്നത്.അറ്റാച്ഡ് ബാത്രൂമും അടങ്ങീട്ടുള്ള ബെഡ്‌റൂം ആണിത്. എല്ലാ റൂമുകളും വളരെ വലിപ്പമേറിയതും വായുസഞ്ചാരമുള്ളതുമാണ്. വെളിച്ചം കേറാനുള്ള പ്രൊവിഷൻ ഇട്ട് സെറ്റ് ചെയ്തിട്ടുമുണ്ട്. ലിവിംഗ് റൂം നാച്ചുറൽ, വിശാലമായതുമാണ്. 20/14 സൈസിലാണ് ഉള്ളത്. ടിവി യൂണിറ്റൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
കിച്ചൺ മോഡ്യുലാർ സ്റ്റൈലിലാണുള്ളത്. 18/16 സൈസിലാണുള്ളത്. ഭിത്തിയിൽ GVT ടൈൽസ് ആണ് ഉപയോഗിച്ചത്. കിച്ചനോട് ചേർന്ന് വർക്ക് ഏരിയയും കാണാം. വീടിന്റെ മുകൾ ഭാഗം വിശാലമായതും നാലുകെട്ടിനോട് ചേർന്ന രീതിയിലുമാണുള്ളത്. എന്തായാലും ആധുനിക രീതിയിലുള്ള എന്നാൽ പഴമ നിറഞ്ഞ നാലുകെട്ട് വീട് ഇഷ്ടമുള്ളവരുടെ മനസ്സിൽ കുളിർമ്മ കൊടുക്കുന്ന രീതിയിലാണ് ഈ വീട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.3400 sqft Nalukettu home tour Video Credit: Homedetailed