ചെറിയ ഏരിയയിൽ പണിത ഒരു മനോഹരമായ വീട്…!! | 3 CENT 1500 SQFT 30 LAKHS

3 CENT 1500 SQFT 30 LAKHS: 1500 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ വെറും മൂന്ന് സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് ബിബിനാണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സിമന്റ്‌ ബ്ലോക്ക്സ് നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ട് ചെറിയ രീതിയിലാണ് ചെയ്തിരിക്കുന്നത്.തേക്കിലാണ് മെയിൻ ഡോർ നിർമ്മിച്ചത്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ലിവിംഗ് സ്പേസ് കാണാം.

UPVC ഇതിലാണ് വിൻഡോസ്‌ ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റിൽ മൈക്ക ലാമിനേഷൻ ചെയ്തിട്ടുണ്ട്. പിന്നെ അവിടെ തന്നെ സ്ട്രക്ച്ചറൽ പാറ്റേൺ സ്കൊയറിൽ ചെയ്തത് കാണാം. സ്റ്റെയർകേസിന് കണക്റ്റഡ് ആയിട്ടാണ് ഡൈനിങ്ങ് സിറ്റ് ഏരിയ കൊടുത്തിരിക്കുന്നത്. പിന്നെ പ്രെയർ റൂം വോളിൽ വേറിട്ട രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന് മൊത്തമായിട്ട് കണ്ണൂർ ബ്രിക്‌സ് ആണ് കൊടുത്തിട്ടുള്ളത്. ലിവിംഗ് സ്പേസിനോട്‌ ചേർന്നിട്ടാണ് കിച്ചൺ കൊടുത്തിട്ടുള്ളത്.

  • Details of Home
  • Total Area of Home 1500 sqft
  • Plot – 3 cent
  • Budget of Home – 30 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഓപ്പൺ കിച്ചണിൽ നല്ല ഒരു തീം കൊടുത്തിട്ടുണ്ട് . അവിടെ തന്നെ ബ്രേക്ക്‌ഫാസ്റ്റ് കൗൺഡർ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ താഴെ ഒരു പേരെന്റ്സ് ബെഡ് റൂം ആണ് വരുന്നത്. സ്റ്റെയറിന്റെ സ്ട്രക്ച്ചറിലായിട്ടാണ് ഹാൻഡ്രിൽസ് ഒക്കെ സെറ്റ് ചെയ്തത്. അവിടെ ഒരു പോയന്റിൽ ക്ലോഡിങ് സ്റ്റോൺ കൊടുത്തത് കാണാൻ കഴിയും. മുകളിലെ ഹാളിൽ ഹോം ഡെക്കറുകളൊക്കെ കൊടുത്ത് സെറ്റ് ആക്കീട്ടുണ്ട്. അവിടെ ഒരു മനോഹരമായ ഡ്രോയിങ്ങും കാണാം.

പിന്നെ മാസ്റ്റർ ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട്. ഡ്രസ്സിങ് റൂം അതിനോട് ചേർന്ന് കൊടുത്തിട്ടുണ്ട്. അവിടെയാണ് വാർഡ്രോബ് കാണാൻ കഴിയുന്നത്. പിന്നെ അവിടെ തന്നെ ബാത്രൂമും ഉണ്ട്. എന്തായാലും കുറഞ്ഞ ഏരിയയിൽ പണിത വീടിനെ അതിമനോഹരമാക്കിയത് വീടിന്റെ ഇന്റീരിയർ വർക്ക്‌ തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 3 CENT 1500 SQFT 30 LAKHS Video Credit: Veedu by Vishnu Vijayan

3 CENT 1500 SQFT 30 LAKHS