
മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന പരമ്പരാഗതമായ ഒരു അടിപൊളി വീട്..!! | 3 Bedroom Trending Home Malayalam
3 Bedroom Trending Home Malayalam: മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന ട്രെഡീഷണൽ ടച്ചായിട്ടുള്ള ഒരു വീടാണിത്. മോഡേൺ എലമെന്റ്സ് കൊണ്ടുവന്നിട്ടുള്ള ഒരു എലിവേഷൻ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് ചുറ്റും നാച്ചുറൽ ഗ്രാസ് വെച്ചിട്ടുണ്ട്.സിമന്റിൽ ചെയ്ത ഇന്റർലോക്ക് ബ്രിക്‌സ് ആണ് നൽകിയിട്ടുള്ളത്. നാല് അടിയോളം സൺഷെയ്ഡ് നൽകിയിട്ടുണ്ട്. പരമാവധി വെള്ളത്തിന്റെ അല്ലെങ്കിൽ വെയിലിന്റെ പ്രശ്നങ്ങൾ ഭിത്തിയിൽ അടിക്കാതെ നോക്കാൻ ഈ രീതി സഹായിക്കുന്നു.
സിറ്റൗട്ട് എൽ ഷേപ്പിൽ വരുന്നതാണ്. വീടിന്റെ അകമെയുള്ള ഭംഗി എടുത്ത് പറയേണ്ടതാണ്. വളരെ ശാന്തമായ ഒരു ആമ്പിയൻസാണ് തരുന്നത്.ന്യൂട്രൽ കളേഴ്സിന് കൂടുതൽ പ്രാധാന്യം കൊടുത്ത രീതിയിലാണ് സെറ്റ് ചെയ്തത്. വീടിന്റെ സ്പേസ് അനുസരിച്ചാണ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള സോഫ നൽകിയിട്ടുള്ളത്. ഹാളിൽ മൂവബിൾ ആയിട്ടുള്ള വുഡൻ ബ്ലിങ്ക്സ് സെറ്റാക്കിയത് കാണാൻ കഴിയും .വീടിന്റെ നടുമുറ്റം എല്ലാവരെയും ഏറെ ആകർഷിപ്പിക്കുന്നതാണ്.
3 Bedroom Trending Home Malayalam
- Details of Home
- Total Bedrooms – 3
- Open Sit-Out Area
- Hall
- Kitchen
ഓപ്പൺ കിച്ചൺ വീടിനെ വേറിട്ടതാക്കുന്നു. വൈറ്റ് ടൈൽസ് കിച്ചണിൽ യൂസ് ചെയ്തിട്ടുണ്ട് . കിച്ചൻ ഡോറുകൾ എച്ച് ടി എഫ് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്തത്. അതുപോലെ ഓരോ ബെഡ്‌റൂമുകളും ഓരോ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂമിൽ ഗ്രെ ഷേഡ് കോമ്പിനേഷൻ കാണാം. ബാത്റൂമിൽ എഫ് ആർ പി ഡോറുകളാണ് സെറ്റ് ചെയ്തത്. രണ്ടാമത്തെ ബെഡ്‌റൂമിലെ വോൾ ഹൈലൈറ്റ് ചെയ്യാൻ ഗ്രെ ടച്ച് കൊടുത്തിട്ടുണ്ട്.
മാസ്റ്റർ ബെഡ്‌റൂമിൽ കുറച്ചൂടെ വെളിച്ചം കിട്ടാൻ നീളമുള്ള വിൻഡോസ് ആണ് ഉപയോഗിച്ചത്. മൂന്നാമത്തെ ബെഡ്‌റൂമിൽ വൈറ്റ് കോമ്പിനേഷൻ ആണ് നൽകിയത്. അതത് റൂമിന്റെ കളർ കോമ്പിനേഷന് മേച്ച് ചെയ്യുന്ന റോമൻ ബ്ലൈന്റ്സാണ് ഉപയോഗിച്ചത്. എന്തായാലും പഴമയും പുതുമയും ചേർന്നൊരു മനോഹരമായ വീട് ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 3 Bedroom Trending Home Malayalam Video Credit: My Better Home
Comments are closed.