3 Bedroom House Plan with 3D Elevation: വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കത്തുള്ളത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.
വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ പ്ലാനും 3D എലിവഷനും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 2180 sqft ൽ ഇരുനിലകളിൽ ആണ് ഈ വീടിന്റെ നിർമാണം. താഴത്തെ നില 1559sqft ഉം മുകള്നില 621 sqrft ലും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
താഴത്തും മുകളിലുമായി മൂന്നു ബെഡ്റൂമുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താഴത്തെ നിലയിൽ ഒരു മാസ്റ്റർ ബെഡ്‌റൂമും അതിനോട് ചേർന്ന് ഡ്രസിങ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൈനിങ്ങ് ഏരിയയോട് ചേർന്ന് മനോഹരമായ ഒരു കോർട്ടിയാർഡ് കൂടി സെറ്റ് ചെയ്യുവാനും ശ്രമിച്ചിട്ടുണ്ട്. മൂന്നു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്റൂമും ഉൾപ്പെടുത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മുകൾ നിലയിൽ ഒരു ബെഡ്‌റൂം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ബെഡ്‌റൂമിനോട് ചേർന്ന് ഒരു ലിവിങ് ഏരിയ കൂടിയുണ്ട്. കൂടാതെ ഓപ്പൺ ടെറസ് ഏരിയയും വളരെ മനോഹരമായ ഒരു ബാൽക്കണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സ്‌പേസും മനോഹരമായ രീതിയിലാക്കുവാനും ഒട്ടും തന്നെ സ്ഥലം നഷ്ട്ടപെടാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 3 Bedroom House Plan with 3D Elevation Video Credit:
Planners Group