2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരുമനോഹര ഭവനം..!! | 2900 SQFT CONTEMPORARY HOME

2900 SQFT CONTEMPORARY HOME: അതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണിൽ പുല്ല് പാകി അതിമനോഹരമാക്കിയിരിക്കുന്നു. വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കാർപോർച്ച് നൽകിയിട്ടുള്ളത്. വീടിന്റെ പുറം ഭാഗത്തെ പെയിന്റ് ഗ്രേ നിറത്തിലാണ് നൽകിയിട്ടുള്ളത്.

ലെപ്പോത്തറ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് സിറ്റൗട്ട് ഫ്ലോറിങ്‌ ചെയ്തിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയിൽ ഗ്രേ നിറത്തിൽ വിശാലമായി സോഫകളും, കോഫി ടേബിളും നൽകിയിരിക്കുന്നു. ഇവിടെ മുഴുവൻ മാറ്റ് ഫിനിഷ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയെ വേർതിരിക്കാനായി ഒരു അക്വാറിയം സെറ്റ് ചെയ്തിട്ടുണ്ട്.എട്ടുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത്.

2900 SQFT CONTEMPORARY HOME

  • Area-2900 sqft
  • sitout
  • living
  • Dining +patio
  • kitchen+ store room
  • 2 Bedrooms+ attached bathroom
  • upper living+study area

ഇവിടെ ഒരു കോർണർ സൈഡിലായി വാഷ് ഏരിയ നൽകിയിട്ടുണ്ട്. ഡൈനിങ്ങിന്റെ വലത് വശത്തായി ഒരു ഓപ്പണ്‍ ഏരിയ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ ലെഫ്റ്റ് ഭാഗത്ത് ഒരു ചെറിയ ജലാശയം ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്നുമാണ് സ്റ്റെയർകെയ്സ് നൽകിയിട്ടുള്ളത്. വൈറ്റ്,ബ്ലാക്ക് കോമ്പിനേഷനിൽ ആണ് ഓപ്പൺ കിച്ചണിൽ വാർഡ്രോബുകൾ സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ നിന്നും ഒരു സ്റ്റോർ റൂം നൽകിയിട്ടുണ്ട്. ഓപ്പൺ കിച്ചണിന്റെയും മറ്റ് ഭാഗങ്ങളിലെയും നടു ഭാഗത്തായി ഒരു പാഷിയോ സ്പേസ് ഒരുക്കിയത് മനോഹരമായിരിക്കുന്നു.

മൂന്ന് ബെഡ്റൂമുകളാണ് ഈയൊരു വീട്ടിൽ ഒരുക്കിയിട്ടുള്ളത്. അവയെല്ലാം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. അപ്പർ ലിവിങ്ങിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിട്ടുള്ള വലിയ പർഗോളയും, മുകളിലെ സ്റ്റഡി ഏരിയയും നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വളരെയധികം വ്യത്യസ്തതകളോടെയാണ് ഈ ഒരു കണ്ടംപററി ഹൗസ് നിർമ്മിച്ചിട്ടുള്ളത്. വീടിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 2900 SQFT CONTEMPORARY HOME Video Credit: Homedetailed

2900 SQFT CONTEMPORARY HOME

1450 സ്‌ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപക്ക് നിർമിച്ച 3 ബെഡ്‌റൂം വീട്!!

Comments are closed.