2500 SQFT Stunning 5BHK home : 2500 സ്ക്വയർ ഫീറ്റിൽ 5 കിടപ്പുമുറികൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മനോഹരമായ ഒരു വീട്. കുറഞ്ഞ വിസ്‌തൃതിയിൽ കൂടുതൽ സൗകര്യം സാധ്യമാകുന്ന രീതിയിലാണ് ഇതിൻറെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. സമകാലിക രീതിയിലുള്ള വീടിൻറെ മുൻവശം തന്നെയാണ് ഈ വീടിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത. വിവിധ തരം ക്ലാഡിങ്ങുകളുടെ സമ്മേളനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒന്നിച്ചു ചേർക്കുമ്പോൾ അരോചകമായി.
തോന്നാത്ത രീതിയിൽ ക്ലാഡിങ്ങുകൾ കൂട്ടിയിണക്കിയിരിക്കുന്നു. കൂടാതെ എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം ക്ലാഡിങ്ങുകളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. വിസ്തൃതമായ സിറ്റൗട്ട് ആദ്യം തന്നെ കാഴ്ചക്കാരുടെ കണ്ണിൽ പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സിറ്റൗട്ടിനോട് ചേർന്നു തന്നെ ചെറിയ രീതിയിൽ മനോഹരമായ ലാൻഡ്സ്‌കേപ്പ് ഒരുക്കിയിരിക്കുന്നു. ഇത് വീടിൻറെ ഭംഗി കൂടുതൽ സ്പഷ്ടമാക്കുന്നതിനൊടൊപ്പം തന്നെ കണ്ണിനു കുളിർമ്മയേകുന്ന ഒരു കാഴ്ചയാണ്.
2500 SQFT Stunning 5BHK home
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
മുറ്റം ഒരുക്കിയിരിക്കുന്നത് വീടിൻറെ ഭിത്തികളിലുള്ള കടും നിറങ്ങളിലുള്ള ക്ലാഡിങ്ങുകൾക്ക് വിപരീതമായി, ഇളം നിറത്തിലുള്ള തറയോടുകൾ ഉപയോഗിച്ചാണ്. തറയോടുകൾക്കിടയിൽ പുല്ലു വളർത്തി മഴവെള്ളം മണ്ണിലേക്ക് താഴുന്നതിനു സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ടെറസിനു മുകളിലേക്ക്
കയറാനുള്ള സ്റ്റെയർ കേസ് വീടിനു മുൻവശത്തുകൂടി തന്നെയാണ് നൽകിയിരിക്കുന്നത്. ഇത് ഒരു എലിവേഷണൽ ഫീച്ചർ ആയി തന്നെ കണക്കാക്കി
വളരെ വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ വീടിൻറെ ഇന്റീരിയറും നിരവധി വ്യത്യസ്തതകൾ നിറഞ്ഞതാണ്. വിസ്താരമുള്ള മുറികളെല്ലാം തന്നെ നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. സ്ഥലസൗകര്യങ്ങളിൽ ഒട്ടും തന്നെ വിട്ടുവീഴ്ച വരുത്താതെയാണ് ഉൾവശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളരെ കുറഞ്ഞ വിസ്‌തൃതിയിൽ ഇത്രയേറെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ വീട്, കുറഞ്ഞ ചിലവിൽ അനുകരണീയമായ രൂപകല്പനയാണ്. 2500 SQFT Stunning 5BHK home Video Credit : Nishas Dream World
2500 SQFT Stunning 5BHK home
Key Features:
- Bedrooms: 5 spacious bedrooms designed to offer comfort and privacy.
- Sit-Out Area: A large front sit-out welcomes visitors and provides a serene outdoor seating space, enhanced with tasteful landscaping creating a refreshing visual appeal.
- Hall, Living & Dining Areas: Well-planned open living and dining spaces facilitate family gatherings and social interactions with seamless flow and natural light.
- Kitchen: A modern kitchen equipped for efficiency and style, thoughtfully connected to dining and utility zones.
Exterior and Aesthetics:
- The frontage is the home’s highlight, featuring a blend of different textured cladding materials in complementary colors, arranged artfully to avoid monotony and add depth.
- LED lighting integrated strategically enhances the cladding’s beauty, especially in the evenings, creating a warm and inviting glow.
- The flooring contrasts with the darker wall claddings through the use of light-colored base stones interspersed with grass, designed to facilitate natural drainage.
Additional Design Highlights:
- A prominent and stylish staircase accessed from the front elevates the home’s profile and serves as an elevational focal point.
- The interiors are spacious, accommodating large rooms without compromising on utility and comfort.
- Despite the multiple bedrooms and spaces, the design maintains harmony and coherence, ensuring all areas are well-ventilated and connected.
ഐശ്വര്യമുള്ളൊരു വീട്.!! 1600 സ്ക്വയർ ഫീറ്റിൽ കേരളത്തനിമയിലൊരു വീട്; ആരും കൊതിക്കുന്ന കേരളത്തനിമ.!!