1800 Sqft Beautiful Budget Home: വയനാട് ജില്ലയിലെ 1500 to 1800 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഒന്നര വർഷം എടുത്തിട്ടാണ് ഈ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചത്. വയനാട് പ്രകൃതി ഭംഗിയുമായി ബന്ധപ്പെടുത്തി എടുത്ത വീടാണിത്. വീടിന്റെ ഗൃഹനാഥൻ ഒരു സാധാരണക്കാരനായ അദ്ധ്യാപകൻ ആണ്. അദ്ദേഹം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത വീടാണിത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത.
വീടിന്റെ പുറത്ത് ഒരുപാട് പ്ലാന്റ്സ് കൊണ്ട് നിറഞ്ഞു കിടക്കുന്നത് കാണാം. വോൾ ലൈറ്റ്സ് ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തത്. വൈറ്റ് ടൈൽസ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഹാളിൽ വെച്ചിട്ടുള്ള ഓരോ എലമെന്റ്സും ഹാളിന് ചേർന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സോഫ സെറ്റൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ടിവി യൂണിറ്റും കാണാൻ കഴിയും.
1800 Sqft Beautiful Budget Home
- Details of Home
- Total Area of Home – 1800 sqft
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
വാഷ് ഏരിയ സൗകര്യപ്രതമായിട്ടാണ് കൊടുത്തിരിക്കുന്നത്. ബെഡ്‌റൂമുകൾ ഓരോന്നും അതത് തീമിൽ വേറിട്ടതായി നിലക്കുന്നുണ്ട്. അറ്റാച്ഡ് ബാത്രൂമും ഓരോ ബെഡ്‌റൂമിലും കൊടുത്തിട്ടുണ്ട്.പിന്നെ കിച്ചൺ സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തത്. നല്ലൊരു കളർ കോമ്പിനേഷൻ തന്നെയാണ് കിച്ചണിൽ കൊടുത്തിട്ടുള്ളത്. അതുപോലെ തന്നെ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ട് സിമ്പിൾ രീതിയിൽ തന്നെയാണ് കിച്ചൺ ചെയ്തിരിക്കുന്നത്.
അവിടെയുള്ള ഹാങ്ങിങ് ലൈറ്റ്സ് ഏറെ ആകർഷിപ്പിക്കുന്നതാണ്. സ്റ്റെയർകേസ്നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വീട് മൊത്തത്തിൽ തന്നെ ഒരു നല്ലൊരു വ്യൂ ആണ് തരുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.ഒരു ആർക്കിടെക്റ്റിന്റെയോ,ഒരു ഇന്റീരിയർ ഡിസൈനറിന്റെയോ സഹായമില്ലാതെ സ്വന്തമായി തന്നെ തന്റെ വീട് ഡിസൈൻ ചെയ്ത് നിർമ്മിക്കണമെന്ന് ആഗ്രഹിച്ച ഒരു സാധാരണക്കാരന്റെ സ്വപ്ന സാക്ഷത്കാരം കൂടിയാണ് ഈ വീട്. 1800 Sqft Beautiful Budget Home Video Credit: BUILDITO