1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ മൺവീട്..!! | 1600 sqft Mud House

1600 sqft Mud House: 1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. പ്ലോട്ടിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് കൊണ്ട് നിർമ്മിച്ചതാണിത്. കുഴിച്ചെടുത്ത മണ്ണിന്റെ ഒപ്പം ശർക്കര, ചകിരി ഇതെല്ലാം മിക്സ്‌ ചെയ്ത് കട്ട വെയിലത്ത്‌ വെച്ച് ഉണ്ടാക്കിയതാണ് വീട്. മണ്ണിൽ എടുത്ത വീടിന് എന്നും പഴമയുടെ മണം തന്നെ ആയിരിക്കും.അത് തന്നെയാണ് ഈ വീടിനെ വേറിട്ടതക്കുന്നത്. ശാന്തിലാൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.അതുപോലെ തന്നെ കോസ്ഫോട് സംഘടനയാണ് വീട് നിർമ്മിച്ചത്.

സുർക്കി മിശ്രമം ചേർത്തിട്ടാണ് ഈ വീടിന്റെ തേപ്പ് ചെയ്തിരിക്കുന്നത്. വീടിൽ ഉപയോഗിച്ചത് പഴയ വീടിന്റെ തടി മരങ്ങളാണ്. വലിയ നീളത്തിലുള്ള വരാന്ത കാണാം. വീടിന്റെ ഉൾഭാഗത്ത് വലിയൊരു ഹാൾ കാണാം. കോൺക്രീറ്റ് വാളിലാണ് ചെയ്തത്. ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.ഫ്ലോറിങ്ങിൽ 4/2ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു ബെഡ്‌റൂം കാണാം.പിന്നെ ഡൈനിങ്ങ് വിത്ത്‌ കിച്ചൺ കാണാം. കിച്ചണിൽ വൈറ്റ് ഗ്രേനെയിറ്റാണ് കൗണ്ടർ ടോപ്പിൽ കൊടുത്തത്.

  • Details of Home
  • Total Area of Home 1600 sqft
  • Plot -9.5 cent
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

വാളിൽ വൈറ്റ് കളർ ടൈൽ സെറ്റ് ചെയ്തിട്ടുണ്ട്. ഉള്ളിലെ തേപ്പും മറ്റ് കാര്യങ്ങളൊക്കെ സുർക്കി മിശ്രമത്തിലാണ് വരുന്നത്. പിന്നെ സ്റ്റെയർ ടോപ്പിൽ മരമാണ് ഉപയോഗിച്ചത്. മുകളിൽ ഒരു ഓപ്പൺ ടെറസ് കാണാം.മുകളിൽ രണ്ട് ബെഡ്‌റൂം, കോമൺ ബാത്രൂമും കാണാൻ കഴിയും. ഒന്നാമത്തെ ബെഡ്‌റൂമിൽ ഫ്ളോറിങ് കംപ്ലീറ്റ് വുഡിലാണ്. വിൻഡോസിലും പഴയ വീടിന്റെ മരം തന്നെയാണ് ഉപയോഗിച്ചത്. 11,12 സൈസിലാണ് വരുന്നത്.

വാർഡ്രോബ് വൈറ്റ് ആൻഡ് വുഡ് തീമിലാണ് ചെയ്തത്. അടുത്ത ബെഡ്‌റൂമിൽ ബെ വിൻഡോ ആണ് ഹൈലൈറ്റ്. ഫുൾ നീളത്തിൽ വാർഡ്രോബ സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കാണാം. ഏതായാലും പഴമയോട് ചേർന്ന വേറിട്ട രീതിയിൽ എല്ലാവരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ മൺവീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1600 sqft Mud House Video Credit: Home Pictures

1600 sqft Mud House