സ്വപ്നം പോലെ എല്ലാ സൗകര്യങ്ങളോടും കൂടികേരള സ്റ്റെലിലുള്ള ഒരു അടിപൊളി വീട്…!! | 1560 Sqft Kerala Traditional Home

1560 Sqft Kerala Traditional Home: 1560 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ 13.5 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. സിറ്റ് ഔട്ട് എല്ലാം ട്രെഡിഷണൽ രീതിയിലാണ് കൊടുത്തിട്ടുള്ളത്. വീടിന്റെ മുൻഭാഗം മുഴുവൻ തേക്കിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. വീടിന് മൊത്തത്തിൽ ഒരു ട്രെഡിഷണൽ ടച്ച് കൊടുത്തിട്ടുണ്ട് പിന്നെ വീടിന്റെ ഉള്ളിൽ വലിയൊരു വിശാലമായ ഹാളുണ്ട്.

ടിവി യൂണിറ്റ് മൾട്ടിവുഡിലാണ് സെറ്റ് ചെയ്തത് .പിന്നെ സോഫ സെറ്റൊക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു മൾട്ടിവുഡ് പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാളിൽ ടേബിളൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഹാങ്ങിങ് ലൈറ്റൊക്കെ സെറ്റ് ചെയ്തത് കാണാം.പിന്നെ Wpc വിൻഡോസ്‌ ആണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ഓപ്പൺ കിച്ചൺ ആണ് സെറ്റ് ചെയ്തത്. കിച്ചന്റെ ഫ്ലോറിങ്ങിൽ കുറച്ച് റഫ് ടൈലാണ് കൊടുത്തത്.

1560 Sqft Kerala Traditional Home

  • Details of Home
  • Total Area of Home – 1560sqft
  • Budget of Home – 22 lakhs
  • Plot- 13.5 cent
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

കബോർഡുകളിലൊക്കെ മൾട്ടിവുഡ് ആണ് കൊടുത്തിരിക്കുന്നത്. അതിനടുത്ത് വർക്ക്‌ ഏരിയ കൊടുത്തിട്ടുണ്ട്. പിന്നെ വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കോമൺ ബാത്രൂം ഉണ്ട്. GI പൈപ്പാണ് സ്റ്റെയറിൽ കൊടുത്തത്. ആദ്യത്തെ ബെഡ്‌റൂം 12*14 സൈസിലാണ് വരുന്നത്.നല്ലൊരു തീമാണ് കൊടുത്തിട്ടുള്ളത്.മെയിൻ ഡോർ WPC യിലാണ് ചെയ്തിരിക്കുന്നത്. രണ്ട്‌ ബെഡ്‌റൂമിലും അറ്റാച്ഡ് ബാത്രൂം ഉണ്ട്.പിന്നെ രണ്ടാമത്തെ ബെഡ്‌റൂമിൽ വാർഡ്രോബ് സെറ്റ് ചെയ്തിട്ടുണ്ട്.

ആദ്യത്തെ ബെഡ്‌റൂമിന്റെ അതേ സൈസ് തന്നെയാണ് വരുന്നത്. റൂമിന്റെ തീമിന് ചേർന്ന കളർ കോമ്പിനേഷൻ തന്നെയാണ് റൂമിന് കൊടുത്തിരിക്കുന്നത്. വീടിന്റെ മുകളിൽ വിശാലമായ ഒരു ഫ്രീ സ്പേസ് ആണ് കൊടുത്തിട്ടുള്ളത്.കൂടാതെ വീടിന് ചുറ്റും നല്ലൊരു വ്യൂ കിട്ടുന്നുണ്ട്. എന്തായാലും എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ട്രെഡിഷണൽ സ്റ്റൈലിലുള്ള അടിപൊളി വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1560 Sqft Kerala Traditional Home video credit: Home Pictures

1560 Sqft Kerala Traditional Home

കിടിലൻ ലുക്കിൽ സ്റ്റീൽ ഡോർ..!! അടിപൊളി സ്റ്റീൽ ഡോറുകൾ കൊണ്ട് നിർമ്മിച്ച വീട്…

1560 Sqft Kerala Traditional Home