1350 SQFT 3 BHK Trending Home : 1350 സ്‌കൊയർഫീറ്റിൽ മൂന്ന് ബെഡ്‌റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോനാണ് മുറ്റത്തുപതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്.
വീടിൻ്റെ എലവേഷനിലേക്ക് വരുകയാണെങ്കിഎക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്റ്റർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതെ കളർ തന്നെ വരുന്ന വാട്ടർപ്രൂഫ് പൂട്ടി ഉപയോകിച് റഫ് ഫിനിഷിൽ വരുന്ന ടെസ്റ്റ്ർ പെയിന്റ് ആണ് സിറ്റ്ഔട്ടിൽ ചെയ്തിരിക്കുന്നത്. സിമൻറ് ബോർഡ് ഉപയോകിച് പേരപറ്റിലേക്ക് നൽകിയിരിക്കുന്ന ബോർഡർ വീടിനു പ്രേത്യേക ഭംഗി നൽകുന്നു. എൽ ഷെയ്പ്പിൽ വരുന്ന ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു നൽകിയിട്ടുള്ളത്.
സിറ്റൗറ്റിനോട് ചേർന്നുതന്നെ ഒരു ഓപ്പൺ കോർട്ടിയാർഡ് സ്പെയ്‌സ് സെറ്റ് ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. പ്ലാവിൽ നിർമിച്ച വിന്ഡോസും ടോറസുമെല്ലാം വൈറ്റ് കോളറിലാണ് സെറ്റ്ചെയ്തിരിക്കുന്നത്. വീടിൻ്റെ ഇന്റീരിയറിനെ കുറിച്ചുപറയുകയാണെങ്കിൽ. സിറ്റ്ഔട്ടിൽനിന്നും നേരെ കടന്നുവരുന്നത് വിശാലമായ ഒരു കോമൺ സ്പെയ്സിലേക്കാണ്. കോമൺ സ്പെയ്സ് ഒരു പാർട്ടീഷൻ വാൾ ഉപയോകിച് ലിവിങ്ങ് സ്പെയിസയും ഡൈനിങ്ങ്സ്‌പെയ്‌സ് ആയും തിരിച്ചിരിക്കുന്നു. 3.6 മീറ്റർ നീളവും 3.3 മീറ്റർ വീതിയുമാണ് വരുന്നത്.
പാർട്ടീഷൻ വാളിലാണ് ടീവീ യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. 5.1 മീറ്റർ നീളവും 3.3 മീറ്റർ വീതിയുമാണ് ഡൈനിങ്ങ് സ്പെയ്‌സിന് വരുന്നത്. ഡൈനിങ്ങ് സ്പെയ്‌സിൻ്റെ സൈഡിലായി ഒരു കോർട്യാർഡ് സെറ്റ് ചെയ്തിട്ടുണ്ട്. മീനുകളോടുകൂടിയ ഒരു പോണ്ട് വരുന്ന രീതിയിലാണ് കോർട്യാർഡ് സെറ്റ് ചെയ്തിട്ടുള്ളത്. നാച്ചുറൽ ലൈറ്റ് കോർട്യാർഡിലേക്ക് വരുന്ന രീതിയിൽ പര്ഗോള സീലിങ്ങിൽ സെറ്റ് ചെയ്തിട്ടുണ്ട്. സിംപിൾ ആയിട്ടുള്ള ഒരുപാട് ഇന്റീരിയർ വർക്ക് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത് വീടിൻ്റെ ലൂക്കിനെ ഒന്നുകൂടെ ഉയർത്തുന്നു. വീടിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.1350 SQFT 3 BHK Trending Home Video Credit : My Better Home