വെറും പത്ത് ലക്ഷം രൂപയ്ക്ക് മുഴുവൻ പണി തീർത്ത വീട് കാണാം |10 lakhs home and Interior

10 lakhs home and Interior: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ചെറുതുരുത്തിയിലുള്ള ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പണിത മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കാണ്. ഏകദേശം 10 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ പണിയ്ക്കായി ആവശ്യമായി വന്നത്. വെറും അഞ്ച് സെന്റ് സ്ഥലത്താണ് വീട് പണിതിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്ത് കാർ പോർച്ച് വരുന്നുണ്ട്. വി ബോർഡിന്റെ പ്ലാങ്ക്സാണ് പുറത്തുള്ള ചുവരിൽ കാണുന്നത്.

ഷീറ്റിലാണ് മേൽക്കുരയാണ് ഒരുക്കിരിക്കുന്നത്. കളർ കോമ്പിനേഷനാണ് വീടിന്റെ പ്രധാന ആകർഷണം. ചെറിയ സിറ്റ്ഔട്ടാണ് ഇവിടെ കാണുന്നത്. സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ ടൈൽസാണ് പാകിരിക്കുന്നത്. കൂടാതെ ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വരുന്നത്. സിറ്റ്ഔട്ടിൽ സീലിംഗ് മുഴുവൻ ചെയ്തിരിക്കുന്നത് വി ബോർഡിലാണ്. 548 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറിയാണ് വരുന്നത്. അതും അറ്റാച്ഡ് ബാത്രൂമാണ്.

ഒരു ചെറിയ കുടുബത്തിനു അടിപൊളിയായി ജീവിക്കാൻ കഴിയുന്നതാണ്. ലിവിങ് അതിനോടപ്പം അടുക്കളയും വരുന്നുണ്ട്. ഇടയിൽ ഒരു പാർട്ടിഷൻ വരുന്നുണ്ട്. ഇരിപ്പിടത്തിനായി ഒരു ഇരിപ്പിടം ലിവിങ് ഏരിയയിൽ ഒരുക്കിട്ടുണ്ട്. ഉള്ളിലും വി ബോർഡ് സീലിംഗാണ് വരുന്നത്. ചുവരുകളിൽ വെള്ള ടൈൽസ് നൽകിരിക്കുന്നത് കാണാം. ഈ ലിവിങ് ഹാളിൽ തന്നെയാണ് ടീവി യൂണിറ്റും വരുന്നത്.

മോഡുലാർ അടുക്കളയാണ് ഈ ഭാഗത്തേക്ക് വരുമ്പോൾ കാണുന്നത്. ചെറിയ അടുക്കളയാണേലും ആവശ്യത്തിലധികം സൗകര്യവും ഇവിടെ കാണാം. അടുക്കളയുടെ തൊട്ട് അടുത്താണ് ഡൈനിങ് ഹാളും വരുന്നത്. നാലിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം. 10 lakhs home and Interior Video : Dr. Inter

Plot : 5 Cent
Total Budjet : 10 Lacs
1) Car Porch
2) Sitout
3) Living Hall
4) Dining Area
5) 2 Bedroom + Bathroom
6) Kitchen

Comments are closed.