10 ലക്ഷം രൂപക്കും വീട് നിർമിക്കുവാൻ സാധിക്കുമോ? പാവങ്ങൾക്കും വേണ്ടേ വീട്.. പത്തു ലക്ഷം രൂപക്ക് നിര്മിക്കാവുന്ന ഒരടിപൊളി വീട്.!! | 10 Lakh budget home

10 Lakh budget home: സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് നിർമാണം ഒരു വലിയ കടമ്പ തന്നെയാണ്. അധ്വാനത്തിന്റെ ഒട്ടുമിക്ക ഭാഗവും അവർക്ക് ഇതിനായി ചിലവഴിക്കേണ്ടാതായി വരും. തുച്ഛമായ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കുവാനായിരിക്കും അത്തരത്തിലുള്ളവർ ആഗ്രഹിക്കുന്നത്. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ പണി കഴിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ?

പലർക്കും ഇത്തരത്തിൽ പത്തു ലക്ഷം രൂപക്ക് വീട് നിർമികമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരിക്കും. എന്നാൽ അത് സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഈ ഒരു വീഡിയോ. ചെറിയ വീടാണ് എങ്കിലും വളരെ മനോഹരമായ രീതിയിലാണ് ഇതിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ ചിലഞ്ഞ കുറവിലുള്ള ഡിസൈനുകളാണ് എക്സ്റ്റീരിയർ മനോഹരമാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.

  • Details of Home
  • Total Area of Home 650sqft
  • Budget of Home – 10 lakhs
  • Total Bedrooms – 2
  • Sit-Out Area
  • Hall
  • Kitchen

650 sqft ൽ ആണ് ഈ വീടിന്റെ നിർമാണം. രണ്ടു ബെഡ്‌റൂമുകളും രണ്ടു ബാത്റൂമുകളും അടങ്ങിയ അത്യാവശ്യ സൗകര്യങ്ങളോട് കൂടിയ ഈ വീട് തീർച്ചയായും 10 ലക്ഷം രൂപക്ക് നിർമിക്കാം. ചെറുതും അതിമനോഹരമായ ഒരു സിറ്റൗട്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ട് കേറി ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. എൽ ഷെയ്പ്പിൽ ഉള്ള സെറ്റി ഇവിടെ അറേഞ്ച് ചെയ്യാവുന്നതാണ്. കൂടാതെ ഡൈനിങ്ങ് ഏരിയയും ഇവിടെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെറിയ വീടായതു കൊണ്ട് തന്നെ രണ്ടും ഇവിടെ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. രണ്ടു ബെഡ്‌റൂമുകളിൽ ഒന്ന് മാത്രമേ ബാത്രൂം അറ്റാച്ചഡ് ആയിട്ടുല്ലതുള്ളൂ. ഒരു ബാത്രൂം കോമ്മൺ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയോട് ചേർന്ന് വിറകടുപ്പുകൾ ഉപയോഗിക്കുന്നതിനായി ഒരു ചെറിയ വർക്ക് ഏരിയ കൂടി ഈ വീടിന് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..10 Lakh budget home Video Credit: DECOART DESIGN