
ഇനി ചീരയുടെ വിളവെടുക്കാൻ വെറും 30 ദിവസം മതി .. റോക്കറ്റ് പോലെ ചീര വളരാൻ ഒരു അടിപൊളി വളം.!! Zero Cost Fertilizer For Cheera Malayalam
Zero Cost Fertilizer For Cheera Malayalam : സീറോ കോസ്റ്റ് വളപ്രയോഗ രീതി ഇങ്ങനെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ചീര എന്ന് പറയുന്നത്. ചീര കറിയും ചീര തോരനും ഒക്കെ ശരീരത്തിന് വളരെയധികം ആരോഗ്യവും പോഷകവും പ്രദാനം ചെയ്യുന്നു. ഗർഭിണികളായ സ്ത്രീകൾ ചീര ധാരാളം കഴിക്കുന്നത് മുലപ്പാൽ വർദ്ധിക്കുന്നതിന് സഹായം ആകാറുണ്ട്. പച്ച ചീരയും ചുവന്ന ചീരയും ഒരുപോലെ ഇന്ന് നമ്മുടെ വിപണികളിൽ സുലഭമായി
ലഭിക്കാറുണ്ട്.അധികം ചെലവുമില്ലാതെ എല്ലാവർക്കും വീടുകളിൽ തന്നെ വളരെ പെട്ടെന്ന് കൃഷി ചെയ്തെടുക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ചീര. ഇന്ന് രാസവളങ്ങൾ ഒന്നും ഉപയോഗിക്കാതെ പൂർണ്ണമായി ജൈവവളം ഉപയോഗിച്ച് 30 ദിവസത്തിനുള്ളിൽ എങ്ങനെ ചീര വിളവെടുക്കാം എന്നാണ് പരിചയപ്പെടാൻ പോകുന്നത്. അതിനാവശ്യം നമ്മുടെ വീടുകളിൽ സുലഭമായി കണ്ടുവരുന്ന വസ്തുക്കൾ മാത്രമാണ്. ഇനി എങ്ങനെയാണ്

വളപ്രയോഗ രീതി എന്ന് നോക്കാം… ആദ്യമായി നമുക്ക് വളപ്രയോഗത്തിന് ആവശ്യം കഞ്ഞിവെള്ളമാണ്. രണ്ടോ മൂന്നോ ദിവസം ആയ പുളിച്ച കഞ്ഞി വെള്ളമോ അന്നേദിവസം എടുത്ത കഞ്ഞിവെള്ളമോ ഇതിനായി എടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇതിന്റെ രണ്ടിരട്ടി പച്ചവെള്ളം കൂടിയൊഴിച്ചശേഷം ഇതിലേക്ക് നമുക്ക് പച്ച ഇലകളാണ് ചേർത്തു കൊടുക്കേണ്ടത്. നമ്മുടെ ചെടികളുടെയും കൃഷികളുടെയും ഇടയിൽ വരുന്ന കളകളോ
പറമ്പിലെ ചെറിയ കള ഒക്കെ ഇതിനായി ഉപയോഗിക്കാം. കഞ്ഞി വെള്ളത്തിലേക്ക് നമ്മൾ എടുത്ത് വച്ച പച്ചിലകൾ ചെറിയതായി അരിഞ്ഞ് വെള്ളത്തിൽ മുങ്ങി കിടക്കത്തക്ക രീതിയിൽ ഇട്ടു കൊടുക്കാം. ശേഷം ഇത് രണ്ടോ മൂന്നോ ദിവസം വെച്ചതിനുശേഷം ചീരയ്ക്ക് വളമായി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇവയ്ക്കൊപ്പം തന്നെ മറ്റു ചില വളപ്രയോഗ രീതികളും നമുക്ക് ഉപയോഗിക്കാം. അത് എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ കാണാം. Video Credit : Deepu Ponnappan
Comments are closed.