ആദ്യ യൂട്യൂബ് വരുമാനം തുറന്ന് പറഞ്ഞ് യുവയും മൃദുലയും; തുറന്ന് പറച്ചിൽ കേട്ട് ഞെട്ടി ആരാധകർ.!! Yuva and Mridula Reveal Their First YouTube Earnings Malayalam

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയതാരമാണ് മൃദുല വിജയും യുവാക്കൃഷ്ണയും. ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാതെ തന്നെ മിനിസ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുകയും മികച്ച രീതിയിൽ ആളുകളുടെ പിന്തുണ നേടിയെടുക്കുകയും ചെയ്ത താരങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇരുവരും ഒന്നിച്ച് എത്തുന്ന വേദികളും അസുലഭ നിമിഷങ്ങളും ഒക്കെ നിറഞ്ഞ കൈയ്യടിയോട് കൂടിയാണ് മലയാളികൾ ഏറ്റെടുക്കുന്നത്.

വീട്ടുകാരുടെ തീരുമാനപ്രകാരം ആയിരുന്നു വിവാഹം എങ്കിലും പ്രണയവിവാഹം കഴിച്ച ഇരുവരെയും പോലെയാണ് താരങ്ങൾ തങ്ങളുടെ ഓരോ നിമിഷവും ആസ്വദിക്കുന്നത്. ചക്കിയ്ക്ക് ഒത്ത ചങ്കരൻ എന്നാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ. കോമഡി ഉത്സവം ഉൾപ്പെടെയുള്ള പല ടെലിവിഷൻ പരിപാടികളിലും ഇരു താരങ്ങളും ഒന്നിച്ച് എത്തുകയുണ്ടായിരുന്നു. മൃദ്വ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ

താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് .സെപ്റ്റംബർ 13നായിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. ധ്വനി എന്ന് പേരിട്ടിരിക്കുന്ന പെൺകുട്ടിയുടെ വിശേഷങ്ങളും താരങ്ങൾ ആരാധകരെ തെല്ലും മടികൂടാതെ അറിയിക്കാറുണ്ട്. പ്രസവാനന്തര ശുശ്രൂഷയും തുടർന്ന് ഓരോ നിമിഷവും ഉള്ള കാര്യങ്ങളും തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ എന്നതുപോലെതന്നെ യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്.

താരങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾ ഒക്കെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോൾ തങ്ങൾക്ക് യൂട്യൂബിലൂടെ ലഭിച്ച ആദ്യ വരുമാനം എത്രയെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ. 7000 രൂപയാണ് തങ്ങൾക്ക് യൂട്യൂബിലൂടെ ആദ്യമായി ലഭിച്ച വരുമാനം എന്നാണ് യുവയും മൃദുലയും പറയുന്നത്. ആദ്യം ഇട്ട പോസ്റ്റ് തന്നെ വളരെ പെട്ടെന്ന് റീച്ചാകുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തു എന്നും ഇപ്പോഴും ആ പിന്തുണ തുടരുന്നു എന്നും താരങ്ങൾ പറയുന്നു.

Comments are closed.