പഴം കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കിയെടുക്കാം ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ👌🏻😋 | Yummy and Healthy Ada Recipe Malayalam
Yummy and Healthy Ada Recipe : വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത്, എണ്ണയിൽ വറുത്ത കടയിൽ നിന്നും വാങ്ങുന്ന മറ്റു പലഹാരങ്ങളെക്കാളും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ പലഹാരം.. ഒരു നാടൻ വിഭവം, വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തയ്യാറാക്കാം..പഴം ചേർത്ത പലഹാരം ആണ് പഴം ചേർക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം അത് സോഫ്റ്റ് ആയിരിക്കുമെന്ന്, ഒരു റോബസ്റ്റ പഴം എടുത്ത് നന്നായിട്ട് ഉടച്ചെടുക്കുക.
അതിനുശേഷം ശർക്കര ചേർത്തു കൊടുക്കാം, ഗോതമ്പ്വ മാവ് വറുത്തെടുത്ത തേങ്ങയും കൂടിഅതിലേക്ക് ചേർത്ത് കൊടുക്കാം, അതിലേക്ക് കപ്പലണ്ടി പൊടിച്ചതും കൂടി ചേർത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിക്കുക… നല്ല പാകത്തിന് കുഴച്ചു കൊടുത്തതിനുശേഷം വാഴയിലയുടെ ചെറിയ കഷ്ണത്തിന്റെ ഉള്ളിലായിട്ട് മാവ് വെച്ച് കൊടുത്തു നന്നായിട്ട് മടക്കിയെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കാവുന്നതാണ്…

വാഴയിലൊന്ന് വാട്ടി എടുത്തതിനുശേഷം ആണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ വാഴയിലയിൽ കറക്റ്റ് ആയിട്ട് മടക്കി എടുക്കാൻ സാധിക്കുന്നതാണ്…വാഴയിൽ തയ്യാറാക്കി എടുക്കുന്ന ഏതൊരു പലഹാരവും രുചികരമാണ്..വാഴയിലയുടെ മണവും ഗുണവും എല്ലാമുള്ള ഒരു പലഹാരമാണ്… കൂടാതെ ഒരു തുള്ളി പോലും എണ്ണ ഇതിൽ ചേർക്കുന്നില്ല…
എല്ലാവർക്കും പ്രിയങ്കരമായ ഇല അട പോലെ തന്നെ ഇതും ഇഷ്ടമാകും…വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു വാഴയിലയിൽ തയ്യാറാക്കുന്ന പലഹാരം ഇത് ഏത് സമയത്ത് കഴിക്കാനും ഇഷ്ടപ്പെട്ടു പോകും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കരുത്..video credit : Pachila Hacks
Comments are closed.