എം എ യുസഫ് അലിയുടെ ത്രിമാന രൂപത്തിലുള്ള ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്.. വ്യത്യസ്തത കൊണ്ട് വിസ്മയം സൃഷ്ടിച്ച ചിത്രം 👌👌 [വീഡിയോ]

“വ്യത്യസ്തത കൊണ്ട് വിസ്മയം സൃഷ്ടിച്ച ചിത്രം.. തുണികളും സ്റ്റേഷനറി സാധനങ്ങളും ഉപയോഗിച്ചു നിർമിച്ച എം .എ യൂസഫലി സാറിന്റെ ഒരു അടിപൊളി മുഖചിത്രം” എം എ യുസഫലിക്കായി അദ്ദേഹത്തിനുള്ള ആദരവായി ഒരു അടിപൊളി മുഖചിത്രം നിർമിച്ചു അത്ഭുത കലാകാരൻ ഡാവിഞ്ചി സുരേഷ്. പ്രമുഖ വ്യവസായിയായ യുസഫലിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചിത്രമാണ് ഇത്.

കൊടുങ്ങല്ലൂരിൽ ഉള്ള സെന്‍ട്രോ മാളിലാണ് പ്രവാസി വ്യവസായിയും നല്ല മനസിന് ഉടമയുമായ യൂസഫലിയുടെ ചിത്രം സുരേഷ് നിർമിച്ചിരിക്കുന്നത്. സെൻട്രൽ മാളിലെ പല വ്യവസായ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വ്യത്യസ്തമായ വസ്തുക്കൾ (തുണികൾ പുസ്തകങ്ങൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ) തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് ആണ് ഈ മനോഹര ചിത്രം നിർമിച്ചിരിക്കുന്നത്.


തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലും ഉള്ള ഈ ചിത്രം ത്രിമാന ആകൃതിയിലാണ് നിർമിച്ചിട്ടുള്ളത്. ഒറ്റനോട്ടത്തിൽ കുറെ സാധനങ്ങൾ അടക്കിവെച്ചിരിക്കുന്നതായാണ് തോന്നുക എങ്കിലും ചിത്രത്തിന്റെ ഒരു കോണിൽ നിന്നും നോക്കുമ്പോഴാണ് ഈ ഒരു ചിത്രത്തിന്റെ യഥാർത്ഥ രൂപം മനസിലാകുന്നത് തന്നെ.

ഈ ഒരു ചിത്രം നിർമിക്കുന്നതിനായി ഏകദേശം പന്ത്രണ്ട് മണിക്കൂർ സമയം ആണ് എടുത്തിരിക്കുന്നത്. സെപ്റ്റംബർ പത്ത് വരെ ഉപഭോക്താക്കൾക്ക് കാണുന്നതിനായി ഈ ചിത്രം നിലനിർത്തുമെന്നാണ് മാൾ ഉടമ ബഷീര്‍ ഞാറക്കാട്ടില്‍ പറയുന്നത്. ഡാവിഞ്ചി സുരേഷിന്റെ നൂറു മീഡിയകൾ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ സൃഷ്ടിയാണിത്. മുൻപും പല മനോഹര ചിത്രങ്ങളുമായി സുരേഷ് എത്തിയിട്ടുണ്ട്.

Comments are closed.