” അശോകൻ കുടിക്കണ്ട അശോകനു ക്ഷീണമാവാം അവശതയോടെ കളിച്ചാൽ മതി…” യോദ്ധ എന്ന ഹിറ്റ് ചിത്രത്തിലെ ഈ അപ്പുക്കുട്ടന്റെ അമ്മ വേഷം കൈകാര്യം ചെയ്ത മീനയെ ഇപോളും ഓർമ്മയുണ്ടോ..Yoddha movie actress meena..

അശോകൻ കുടിക്കണ്ട : അശോകനു ക്ഷീണമാവാം, അവശതയോടെ കളിച്ചാൽ മതി”പാലു കൊടുത്ത് മകനെ ചെസുകളിയിൽ പ്രോത്സാഹിപ്പിക്കുന്ന അമ്മ : മീനാമ്മ” എന്തായി ? എന്തായി ?:അശോകനെ ഇടോം വലോം അനങ്ങാൻ വയ്യാത്ത രീതിയിൽ തളച്ചിട്ടിരിക്കുവാ എന്റെ മോൻ …!” അങ്ങനെ വേണം അങ്ങനെ തന്നെ വേണം.”സ്വന്തം അനിയത്തീടെ മുമ്പിൽ അമ്മ തോൽക്കാതിരിക്കാനാ ഞാനീ ത്യാഗം ഒക്കെ ചെയ്യുന്നത്.”യോദ്ധ” എന്ന ഹിറ്റ് ചിത്രത്തിലെഈ സംഭാഷണവും ഇതിന്റെ ദൃശ്യവും ഓർമയില്ലാത്തവർ ഉണ്ടാകില്ല…

ചിത്രത്തിൽ അരശമൂട്ടിൽ അപ്പുക്കുട്ടന്റെ അമ്മ വേഷം കൈകാര്യം ചെയ്ത മീന… അസൂയക്കാരിയായും, അമ്മായിയമ്മയായും ഒക്കെ അവർ നിരവധി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തു…. കാലത്തിന്റെ മറുതീരത്തേയ്ക്ക് അവർ യാത്രയായിട്ട് 21വർഷങ്ങൾ പിന്നിട്ടു എങ്കിലും മേലേപറമ്പിൽ ആൺവീട് ,യോദ്ധ, വിരുതൻ ശങ്കു, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്ന നായിക…1941 ഏപ്രിൽ 22 നു ആലപ്പുഴക്കാരൻ കോയിക്കലത്ത് ഇട്ടി ചെറിയാന്റെയും ഭാര്യ ഏലിയാമ്മയുടെയുo മകളായിട്ടാണ്

മീനയുടെ ജനനം..യഥാർത്ഥ പേര് മേരി എന്നായിരുന്നു സിനിമയ്ക്കായി സ്വീകരിച്ച പേരാണ് മീന എന്നത്.. .യാർത്ഥ ജീവിതത്തിൽ നേരും നെറിവും ഉള്ള വ്യക്തി എന്നിട്ടും വെള്ളിത്തിരയിൽ അവർ ആടിയ കഥപാത്രങ്ങൾ ഒക്കെയും തീർത്തും ദാർഷ്ട്യക്കാരുടെതും അതിൽ അവർക്ക് പരാതി ഉണ്ടായിരുന്നു.കെ.കെ ജോസഫ് എന്നായിരുന്നു മീനയുടെ ഭർത്താവിന്റെ പേര് ഏകമകൾ എലിസബത്ത്…ഷുഗർ പേഷ്യന്റ് ആയിരുന്നു എങ്കിലും മരണം വളരെ

അപ്രതീക്ഷിതമായിട്ടാണ് മീനയെ തേടി എത്തുന്നത്.സ്ത്രീധനത്തിലെ അമ്മായിയമ്മയെപോലെ ക്രൂരയായിരുന്നില്ല യഥാർത്ഥ ജീവിതത്തിൽ അവർ, എന്ന് ഓർക്കാത്ത സിനിമാ പ്രവർത്തകർ ഇല്ല… വിശപ്പിനു ആഹാരം നൽകാനും സൗഹൃദങ്ങൾക്ക് വേർതിരിവില്ലാതെ കുശലം ചോദിക്കാനും പിശുക്കില്ലാത്ത മീനാ മമ്മി എന്നാണ് സിനിമ പിന്നണി മുന്നണി പ്രവർത്തകർ മീനയെ കുറിച്ച് പറയുക ഒരു കാലത്തിന്റെ ഓർമപെടുത്തലാക്കാൻ വിധി നിയോഗിച്ച താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നുo സ്മരിക്കപ്പെടേണ്ട താരം തന്നെയാണ് മീനാമ്മയും പ്രണാമം

Comments are closed.