യാമിക്കുട്ടിയുടെ ചോറൂണ്.!! തങ്ങളുടെ പൊന്നോമനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പാർവതിയും അരുണും.!! Yaamikutty Choorunnu Day

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണല്ലോ പാർവതി വിജയ്. നിരവധി സീരിയലുകളിൽ മുഖം കാണിച്ചിരുന്നുവെങ്കിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ” കുടുംബ വിളക്ക്” എന്ന സീരിയൽ പരമ്പരയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ഈയൊരു പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു പാർവതി.

തുടർന്ന് പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കെ ക്യാമറമാനായ അരുണുമായി താരം വിവാഹിതയാവുകയും തുടർന്ന് അഭിനയ ലോകത്ത് നിന്നും വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു ഇവർ. ഈയൊരു പ്രണയ വിവാഹത്തിനു ശേഷം സീരിയലുകളിൽ സജീവമല്ലെങ്കിലും ആരാധകരുമായി തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെക്കാൻ താരം സമയം കണ്ടെത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഏറെ വൈകാതെ തന്നെ തങ്ങളുടെ പ്രിയ താരം ഗർഭിണിയാണ് എന്ന വാർത്തകളായിരുന്നു പ്രേക്ഷകർ കേട്ടിരുന്നത്.

തുടർന്ന് അമ്മയായതിനു ശേഷമുള്ള മകൾ യാമികയുടെ വിശേഷങ്ങളും അവളുടെ കാതു കുത്ത് ചടങ്ങുകൾ ഉൾപ്പെടെയുള്ളവയും തങ്ങളുടെ യൂട്യൂബ് ചാനൽ വഴി ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല മകൾ യാമിയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രമായി ഇരുവരും ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യാമിക്കുട്ടിയുടെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

“യാമിക്കുട്ടി ചോറൂണ് ഡേ” എന്ന അടിക്കുറിപ്പിൽ തന്റെ പ്രിയതമനോടൊപ്പം യാമിയെ ചേർത്തു പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. ചുവപ്പു നിറത്തിലുള്ള സാരിയിലും ബ്ലൗസിലും പാർവതി തിളങ്ങിയപ്പോൾ അതേ നിറത്തിലുള്ള ജുബ്ബയായിരുന്നു അരുണിന്റെ വേഷം. ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്.

Comments are closed.