ഇതിഹാസമെഴുതിയ സിനിമ കാണാൻ അവർ ഒന്നിച്ചെത്തി.!! വൈറലായി പൊന്നിയിൻ സെൽവൻ താരങ്ങളുടെ വീഡിയോ.!! When Team Ponniyin Selvan United One More Time To Watch The Epic Movie

തമിഴിയിലെ വിഖ്യാത സംവിധായകനായ മണി രത്നത്തിന്റെ സംവിധാനത്തിൽ പാൻ വേൾഡ് ലെവലിൽ പുറത്തിറങ്ങി ഇതിഹാസം രചിച്ചിരിക്കുകയാണല്ലോ പൊന്നിയിൽ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള ഈയൊരു സിനിമക്കായി കാത്തിരിപ്പിലായിരുന്നു ആരാധകർ കഴിഞ്ഞ ദിവസം വരെ. മാത്രമല്ല, തമിഴ് സിനിമ കണ്ട ഏറ്റവും വലിയ താരനിര തന്നെ ഈ ഒരു ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നത് പ്രേക്ഷകരുടെ കാത്തിരിപ്പിന് മാറ്റ് കൂട്ടുകയും ചെയ്തിരുന്നു.

വിക്രം, കാർത്തി,ജയം രവി, വിക്രം പ്രഭു, ജയറാം, ലാൽ എന്നിവർക്കൊപ്പം ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം എ ആർ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടിയുടെ ശബ്ദത്തോടൊപ്പം നിരവധി താരങ്ങൾ ഈയൊരു ചരിത്ര സിനിമയുടെ ഭാഗമായതിനാൽ വളരെ ആവേശത്തിലായിരുന്നു മലയാള സിനിമാ പ്രേമികളും ഈയൊരു ചിത്രത്തിനായി കാത്തിരുന്നത്. 500 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന ഈ ഒരു സിനിമ രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്.

സിനിമയുടെ റിലീസിന് മുൻപേയുള്ള ഹൈപ്പ് റിലീസിന് ശേഷം വർദ്ധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്.റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തന്നെ 230 ൽ അധികം കോടി രൂപ കളക്ഷൻ നേടാനും ഈയൊരു മണി രത്നം മാജിക്കിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ടീം പൊന്നിയിൽ സെൽവന്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലും സിനിമാ ഗ്രൂപ്പുകളിലും വൈറലായി മാറുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റായി മാറിയ ഈയൊരു സിനിമ ഒരുവട്ടം കൂടി ആസ്വദിക്കാൻ താരങ്ങൾ ഒന്നാകെ എത്തിയിരിക്കുകയാണ്.

വിക്രം, കാർത്തി,ജയം രവി തൃഷ എന്നിവർ ഉൾപ്പെടെ സിനിമയിൽ അണിനിരന്ന മുഴുവൻ താരങ്ങളും ഒന്നിച്ചെത്തുകയും പ്രതികരണങ്ങൾ നേരിട്ടറിയുകയും ചെയ്തു. മാത്രമല്ല ഈ ഒരു വൻവിജയം താരങ്ങൾ സംവിധായകനായ മണിരത്നത്തോടൊപ്പം ആഘോഷിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.