
ഗോതമ്പു പൊടിയും മാങ്ങയും ഉണ്ടോ? മിക്സിയിൽ കറക്കി എടുക്കൂ… ഒരു അടിപൊളി ഐറ്റം റെഡി.!! Wheat and Mango Puttu Recipe Malayalam
Wheat and Mango Puttu Recipe Malayalam : എന്നും ദോശയും ഇഡലിയും ഒക്കെ പ്രാതൽ ആയിട്ട് കഴിച്ച് മടുത്തിരിക്കുമ്പോൾ ഒരു വെറൈറ്റി വിഭവം വിളമ്പി തീന്മേശയിൽ എത്തിച്ചാലോ? മക്കൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തരുമല്ലേ. അപ്പോൾ പിന്നെ മാമ്പഴം ആണ് അതിലെ പ്രധാന ചേരുവ എങ്കിലോ? അവരുടെ സന്തോഷം പിന്നെ പറയുകയേ വേണ്ട.
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. ധാരാളം മാമ്പഴം കിട്ടുന്ന ഈ ഒരു സമയം തന്നെ അല്ലേ ഈ ഒരു വിഭവം ഉണ്ടാക്കാനും നല്ലത്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ് ആണ് ഇത്. ഇത് ഉണ്ടാക്കുന്ന വിധവും വേണ്ട ചേരുവകളും വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് ഉണ്ടാക്കാനായി നല്ലത് പോലെ പഴുത്ത ഒരു മാമ്പഴം എടുക്കുക. കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി
മുറിക്കണം. മിക്സിയുടെ ജാറിൽ ഒന്നര കപ്പ് ഗോതമ്പു പൊടിയും അര കപ്പ് മാമ്പഴവും ചേർത്ത് വെള്ളം ചേർക്കാതെ അടിച്ചു എടുക്കണം. പൂട്ടിന് ഉണ്ടാക്കുന്ന പരുവത്തിൽ ആണ് അടിച്ചെടുക്കേണ്ടത്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കണം. മറ്റൊരു ബൗളിൽ കുറച്ച് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ഉപ്പും അണ്ടിപ്പരിപ്പും മുന്തിരിയും നുറുക്കിയതും ചേർത്ത് നല്ലതു പോലെ യോജിപ്പിക്കണം.
പുട്ടുകുറ്റിയിൽ കുറച്ച് തേങ്ങയും പൂട്ടിന് കുഴച്ചതും തേങ്ങയുടെ കൂട്ടും മാറി മാറി ഇട്ടു കൊടുക്കണം. സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ തന്നെ ആവി കയറ്റി എടുത്താൽ പോഷകസമൃദ്ധവും രുചികരവുമായ ഒരു അടിപൊളി വിഭവം തയ്യാർ. ഇതിന് വേണ്ട ചേരുവകളും അളവും ഉണ്ടാക്കേണ്ട വിധവും മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Video Credit : Pachila Hacks
Comments are closed.