വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവച്ച് സുഹാന..! അനിവേഴ്സറി സ്പെഷ്യൽ ഗിഫ്റ്റുമായി എത്തി ബഷിർ ബഷി…| Wedding Anniversary Gift To Suhana Malayalam
Wedding Anniversary Gift To Suhana Malayalam: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീര്‍ ബഷിയും ഭാര്യമാരും. ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവരുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം മഷൂറയുടെ ബേബി ഷവര്‍ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് ശേഷം ഇപ്പോൾ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. പുതിയ വീഡിയോയില്‍ തന്റെ 13ാം വെഡ്ഡിങ് ആനിവേഴ്സറിക്ക് മുന്നോടിയായി സുഹാനയ്ക്ക് സമ്മാനം നല്കുന്ന വിശേഷങ്ങൾ ആരാധകർക്കായ് വീഡിയോയിലൂടെ പങ്കുവെച്ചു. ഈ സർപ്രൈസ് ഗിഫ്റ്റിനെ കുറിച്ച് ബഷീർ പറഞ്ഞത്
“ആഭരണങ്ങളായതിനാല്‍ സോനുവിന്റെ ഇഷ്ടവും പരിഗണിക്കണമല്ലോ, അത് കേട്ടപ്പോൾ തന്നെ സോനു ഹാപ്പിയായി എന്നും ബഷീര്‍ പറഞ്ഞു” മഷൂറയ്ക്ക് മാത്രമല്ല സോനുവിനും പ്രിയപ്പെട്ട സമ്മാനങ്ങളും താന്‍ നല്‍കുമെന്ന് വിഡിയോയിൽ വ്യക്തമാക്കിയിരിക്കുകയാണ് ബഷീര്‍. ഡിസംബര്‍ 21ന് ഇവരുടെ 13ാം വെഡ്ഡിങ് ആനിവേഴ്സറിയാണെന്നും. അതിന് ഞാനൊരു സര്‍പ്രൈസ് കൊടുക്കുകയാണ്.ജ്വല്ലറിയിലൊക്കെ പോവുമ്പോള്‍ സര്‍പ്രൈസായിട്ട് വെക്കാന്‍ പറ്റില്ലല്ലോ, നിനക്ക് ഇഷ്ടപ്പെട്ട നെക്ലേസ് എടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

നെക്ലേസിനൊപ്പമായി ഒരു വളയും വാങ്ങിയിരുന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു. ജ്വല്ലറിയില്‍ പോയതിന് ശേഷമായി പതിവ് പോലെ തന്നെ ഭക്ഷണം കഴിക്കാനും ഇവർ പോയി. ഫുഡില്ലാതെ എന്ത് വ്ളോഗ് എന്നായിരുന്നു ഇവര്‍ ചോദിച്ചത്. എല്ലാവരും വെറൈറ്റി ഓര്‍ഡര്‍ ചെയ്തപ്പോള്‍ സുനു പറഞ്ഞു ചിക്കന്‍ ബിരിയാണി എന്ന്, കേട്ടപ്പോള്‍ ഞെട്ടിയെന്നായിരുന്നു മഷൂറയും ബഷിയും പറഞ്ഞത്.ഈ സന്തോഷ വേളയിൽ ബഷിയും കുടുംബവും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഷിയാസ് എത്തി
അടിപൊളി ആയില്ലേ എന്നായിരുന്നു ഷിയാസിന്റെ ആദ്യ ചോദ്യം. ഷോപ്പിംങ്ങിനും ഫുഡുമൊക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരും വളരെ സന്തോഷത്തിലായി. വളക്കാപ്പ് സമയത്ത് തനിക്ക് കുപ്പിവള കൊണ്ടുത്തന്നതിന്റെ സന്തോഷത്തിൽ മഷൂറയും. കൂടാതെ ഗിവ് എവേയ്ക്കുള്ള ചോദ്യങ്ങളും ബഷീര്‍ ചോദിച്ചിരുന്നു. ആനിവേഴ്സറി ഡേയില്‍ തന്നെ ഇതിന്റെ ഭാഗ്യശാലികളെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ഗിഫ്റ്റ് കൊടുത്തപ്പോൾ കണ്ണ് നിറയുന്ന ദൃശ്യങ്ങൾ കണ്ട് ആരാധകരും കമന്റിലൂടെ സന്തോഷം പങ്കുവെച്ചു.
Comments are closed.