രാജകുമാരിയെപ്പോലെ തിളങ്ങി വൃദ്ധിക്കുട്ടി.. വൃദ്ധിമോളുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.!!

വൃദ്ധി വിശാല്‍ എന്ന മിന്നും താരത്തെ അറിയാത്തവർ നമ്മുട ചുറ്റുപാടിൽ വളരെ ചുരുക്കമായിരിക്കും. ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയ ആരാധകരുടെ മനസ്സിൽ ഇടം നേടിയെടുത്ത മിന്നും താരമാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ റിസപ്ഷനിടയിൽ വൃദ്ധി ആദ്യമായി കളിച്ച ക്യൂട്ട് ആയ നൃത്തച്ചുവടുകൾ കൊണ്ട് തന്നെയാണ് ഈ മിടുക്കി ആരാധകരുടെ മനസ്സിൽ ഇടം നേടിയത്.

വൃദ്ധി അഭിനയിച്ച സാറാസ് എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴുവിന്റെ ഡയലോഗ് മികച്ച കയ്യടി നേടിയിരുന്നു. അടുത്തിടെ കിടിലൻ റീൽസുകളുമായും വൃദ്ധി എത്തിയിരുന്നു. ഇപ്പോഴിതാ മനോഹരമായ ഒരു വൈറൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ഞു താരം. സാധാരണ ഒറ്റക്കുള്ള നൃത്തചുവടുകളും അഭിനയവുമായാണ് വൃദ്ധി തന്റെ ആരാധകർക്ക് മുൻപിൽ എത്താറുള്ളത്.


സാധാരണയുള്ള റീലിസ് വീഡിയോകൾക്കും ഡാൻസ് വീഡിയോകൾക്കുമപ്പുറം കിടിലൻ ഫോട്ടോഷോട്ട് ചിത്രങ്ങളുമായാണ് ഇപ്രാവശ്യം വൃദ്ധിക്കുട്ടി തന്റെ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. രാജകുമാരിയെപ്പോൾ തിളങ്ങി മനോഹരമായാ വസ്ത്രം അണിഞ്ഞ വൃദ്ധിക്കുട്ടിയുടെ ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനു മോളായി വന്നു പ്രേക്ഷകർക്ക് പ്രിയങ്കരിയായ ബാല താരമാണ് വൃദ്ധി വിശാൽ. ഈ സീരിയലിൽ തന്നെ പിച്ചാത്തി ഷാജി ആയി അഭിനയിച്ച അനൂപ് ആനന്ദിന്റെ വിവാഹവേദിയിലാണ് ഈ കൊച്ചു മിടുക്കി ആദ്യമായി തന്റെ ഡാൻസ് കാഴ്ചവെച്ചത്. കുമ്പളങ്ങി സ്വദേശിയായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും എന്നെ ദമ്പതികളുടെ മകളാണ് വൃദ്ധി. ഇരുവരും ഡാൻസേർസ് ആണ്.

Comments are closed.