ഇതാരാ കുഞ്ഞ് നിത്യ മേനോനോ ?? സാറാസിലെ കുഞ്ഞ് മിടുക്കി വൃദ്ധിയുടെ റീൽസ് കണ്ട് കയ്യടിച്ച് ആരാധകർ 😍😍 വൈറലായി വീഡിയോ 🔥🔥 [വീഡിയോ]

വൃദ്ധി വിശാൽ എന്ന പേര് കേട്ടാൽ തന്നെ സാറാസ് സിനിമയിലെ തുള്ളി കളിക്കണ കുഞ്ഞി പുഴു എന്ന സീനാണ് പ്രേക്ഷകർക്ക് ഓർമ വരുന്നത്. വളരെ മനോഹരമായാണ് ഈ കൊച്ച് മിടുക്കി ആ രംഗം അഭിനയിച്ച ഫലിപ്പിച്ചത്. ഒരു കല്യാണ വീട്ടിലെ ഡാൻസ് വീഡിയോയിലൂടെ ജന ശ്രദ്ധ നേടിയ കുട്ടിയാണ് വൃദീ വിശാൽ. ഈ വീഡിയോ വൈറൽ ആയത് ശേഷം സിനിമയിൽ അവസരം ലഭിക്കുക ആയിരുന്നു.


സിനിമയിലൂടെ ജനങ്ങൾക്ക് പ്രിയപ്പെട്ട വൃദിയുടെ മറ്റു വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അച്ഛനും അമ്മയും പങ്ക് വെക്കാറുണ്ട്. അതിൽ ഈ കുഞ്ഞ് നടിയുടെ അഭിനയ മികവ് കാണിക്കുന്ന രീൽസ് വീഡിയോകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ദുൽക്കർ സൽമാൻ നിത്യ മേനോൻ ജോഡികൾ അഭിനയിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ ഒരു രംഗം തകർത്ത്

അഭിനയിച്ച് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ഇപ്പോൾ വൃദി. ഇരുവരുടെയും പെണ്ണ് കാണൽ സീനാണ് ഈ കുഞ്ഞ് നടി റിക്രിയേറ്റ് ചെയ്തത്. വെറും ഇരുപത് മണിക്കൂർ മുന്നേ ഇട്ട വീഡിയോ ഇതിനോടകം തന്നെ ആറ് ലക്ഷത്തിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും കമൻ്റ് ചെയ്യുകയും ഷയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വൃദിയുടെ എല്ലാ റീൽസും ഇതുപോലെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുണ്ട്.

ഡബ്സ്മാഷ് പോലെ തന്നെ ഡാൻസ് വീഡിയോകളും താരം ചെയ്യാറുണ്ട്. അഭിനയത്തിന് പുറമെ നല്ല ഡാൻസറും മോഡലുമാണ് വൃദി. അച്ഛൻ വിശാലും അമ്മ ഗായത്രിയും പ്രൊഫഷണൽ ഡാൻസറും കൊരിയോഗ്രഫർമാരുമാണ്. ഇപ്പോൾ സീരിയൽ രംഗത്തും നിറ സാന്നിധ്യമാണ് ഈ ആറ് വയസ്സുകാരി. മഴവിൽ മനരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിലെ അനുമോൾ എന്ന ശക്തമായ കഥാപാത്രം വൃദി ചെയ്യുന്നുണ്ട്.

Comments are closed.