നായികയും നായകനും ഒരാൾ; ‘ബാഹുബലിയിൽ’ തിളങ്ങി വൃദ്ധി.!! Vriddhi Vishal Latest Instagram Post Goes Viral Malayalam

Vriddhi Vishal Latest Instagram Post Goes Viral Malayalam: ആവേശകരമായ നൃത്തചുവടുകൾ വച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ കുഞ്ഞു താരമാണ് വൃദ്ധി വിശാൽ. വളരെ വേഗത്തിലാണ് ഈ കുരുന്നിന്റെ കുട്ടിക്കുറുമ്പുകൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. വളരെ ഭംഗിയോടുകൂടെ, നിറഞ്ഞു നിൽക്കുന്ന പ്രസന്നതയോടെ കാണുന്ന വൃദ്ധിയുടെ പ്രകടനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചുനിൽക്കുന്നു.സോഷ്യൽ മീഡിയയിലൂടെ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ തന്റെ മികച്ച പ്രകടനങ്ങളിലൂടെ അവൾക്കു സാധിച്ചു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന

‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെയാണ് വൃദ്ധി വിശാൽ ആദ്യമായി മിനിസ്‌ക്രീനിൽ അരങ്ങേറുന്നത്. പിന്നീട് മോഡലിംഗിലും സിനിമയിലും എല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. എറണാംകുളം കുമ്പളങ്ങി സ്വദേശിയായ വൃദ്ധി, വിശാൽ കണ്ണൻ ഗായത്രി വിശാൽ എന്നീ ദമ്പതികളുടെ മകളാണ്. രണ്ടുപേരും ഡാൻസും കൊറിയോഗ്രാഫിയും പ്രൊഫഷണൽ ആയി കൊണ്ടുനടക്കുന്നവരാണ്. വിദ്യൂത് വിശാൽ സഹോദരനാണ്. ഹിറ്റ് ഗാനങ്ങൾക്ക് നൃത്തം വെച്ചും നായികമാരെ

വെല്ലും വിധം വസ്ത്രങ്ങൾ പുനരാവിഷ്‌ക്കരിച്ച് ധരിച്ചും വൃദ്ധി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നു.ഇതിനോടകം തന്നെ നിരവധി പരസ്യചിത്രങ്ങളിലും മോഡലിംഗ് രംഗത്തും വൃദ്ധി തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഒന്നിലധികം മലയാള സിനിമയിലും വൃദ്ധി അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ മികവുറ്റ താരങ്ങൾക്കിടയിൽ തന്റെ പ്രകടനം കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.ഇപ്പോഴിതാ ബാഹുബലി എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഒരു റൊമാന്റിക് ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് വൃദ്ധിവിശാൽ.

നായിക നായികന്മാരുടെ ഇരു കഥാപാത്രങ്ങളും ഒറ്റയ്ക്കുചെയ്ത വൃദ്ധി, മികച്ച അഭിനയമുഹൂർത്തങ്ങളാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഒരുപാടുവർഷം അഭിനയ പരിചയമുള്ള ഒരു പ്രൊഫഷണൽ താരത്തിന്റെ പ്രകടനം കണക്കെയാണ് വൃദ്ധി തകർത്താടിയിരിക്കുന്നത്. വളരെ ഭംഗിയിൽ ധരിച്ച വസ്ത്രങ്ങൾ ബാഹുബലിലെ യഥാർത്ത കോസ്റ്റ്യുമിനെ ഓർമിപ്പിക്കുന്നു. വെള്ളച്ചാട്ടവും മറ്റും നിറഞ്ഞു നിൽക്കുന്ന വീഡിയോയിൽ പ്രകൃതി ഭംഗി നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. നിരവധി ആരാധകർ സ്നേഹം നിറഞ്ഞ കമ്മെന്റുമായി വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.

Comments are closed.