വോൾവോ ഗേറ്റുള്ള കെഎസ്ആർടിസി ഡ്രൈവറുടെ കിടിലൻ വീട്.!! Volvo Home Tour

മറ്റുള്ള വീടുകളിൽ നൽകിരിക്കുന്ന ഗേറ്റുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ നൽകിയ ഗേറ്റുള്ള വീടാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. കെഎസ്ആർടിസിയുടെ വോൾവോ ബസിന്റെ ഡിസൈൻ ഗേറ്റിൽ നൽകിയാൽ എങ്ങനെയിരിക്കും. എന്നും രാവിലെ കണി കാണുന്നത് കെഎസ്ആർടിസി ബസ് ആയി അടിപൊളിയായിരിക്കും അല്ലേ. കെഎസ്ആർടിസി ബസിനോടുള്ള ഇഷ്ടമൂലം പണിത വീടിന്റെ ഗേറ്റാണ് ഇവിടെ കാണാൻ കഴിയുന്നത്. വീടിനെക്കാളും അതിമനോഹരമായിരിക്കുന്നത് ഗേറ്റ് തന്നെയാണ്.

കെഎസ്ആർടിസി ഡ്രൈവറായ ഉടമസ്ഥൻ വീടിന്റെ കവാടമായ ഗേറ്റിനു വ്യത്യസ്ത കൊണ്ടു വരാൻ വ്യത്യസ്തമായ ഒരു ആശയമാണ് നൽകിരിക്കുന്നത്. വീട്ടിൽ കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട്‌ അവിടെയിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിട്ടുണ്ട്. ഉള്ളിലേക്ക് കയറുമ്പോൾ ലിവിങ് ഹാൾ. ലിവിങ് ഹാളിലെ ഇന്റീരിയർ വർക്കുകളാൻ ആരെയും കൊതിപ്പിക്കുന്നത്. മൂന്ന് പാളികലുള്ള രണ്ട് ജനാലുകൾ ഇവിടെ നൽകിട്ടുണ്ട്.

ഉള്ളിലേക്ക് വിശദമായി നോക്കുമ്പോൾ ചിത്ര പണി കൊണ്ട് അതിമനോഹരമാക്കിരിക്കുന്നതായി കാണാം. ഡൈനിങ് ഹാൾ അത്യാവശ്യം സ്ഥലമുള്ളതാണ്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറാൻ പടികൾ ഡൈനിങ് ഹാളിൽ നിന്നു തന്നെ കാണാം. വീടിന്റെ ഉള്ളിലേക്ക് ഒരുപാട് പ്രകാശവും വായു സഞ്ചാരം കടക്കാൻ വേണ്ടി ആവശ്യത്തിലധികം ജനാലുകൾ വീട്ടിൽ കാണാം. അതുകൊണ്ട് തന്നെ കൂടുതൽ മനോഹരമായിട്ടാണ് വീട് കാണുന്നത്.

അടുക്കളയാണെങ്കിലും മറ്റ് മുറികൾ ആണെങ്കിലും ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാലും വീടിന്റെ പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത് വീടിന്റെ ഗേറ്റ് തന്നെയാണ്. മറ്റുള്ള വീടുകളുടെ ഗേറ്റുകളിൽ നിന്നും വേറിട്ട കാഴ്ച്ച കൊണ്ടുവരാൻ കെഎസ്ആർടിസി ഡ്രൈവറായ വീടിന്റെ ഉടമസ്ഥൻ പരമാവധി ശ്രെമിച്ചിട്ടുണ്ട്. ഇത്തരമൊരു വീട് ആരും കൊതിച്ചു പോയേക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.video credit:come on everybody

Comments are closed.