ഇത്തവണ വിഷുക്കണി കാണേണ്ട സമയം ഇതാണ്.!! ഭഗവാൻ വീട്ടിലേക്ക് വരുന്ന സമയം.. ഈ സമയത്ത് കണി കാണാൻ മറക്കല്ലേ.!! Vishukani Time Malayalam

Vishukani Time Malayalam : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 15, 2023 ശനിയാഴ്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്.

ഏപ്രിൽ 15 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് മുകളിൽ കാണുന്നത് ഒട്ടും തന്നെ ഉത്തമം അല്ല എന്ന് കണക്കാക്കപ്പെടുന്നു. ഇനി ഇതിൽ ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയാവുന്നത് രാവിലെ അഞ്ചു (05.00) മണി മുതൽ അഞ്ചര (05.30) വരെ ആണ്. വിഷുവിന്റെ തലേ ദിവസം തന്നെ മത്‍സ്യമാംസാദികൾ വർജ്ജിച്ച്

Vishukani Time Malayalam

കുടുംബം മുഴുവൻ വ്രതത്തിൽ ഏർപ്പെടുന്നത് നല്ലതാണ്. തലേ ദിവസം വീട് മുഴുവൻ തുടച്ചു വൃത്തിയാക്കി മഞ്ഞൾ വെള്ളമോ മഞ്ഞളും ഉപ്പും കലർത്തിയ വെള്ളമോ തളിച്ച് ശുദ്ധിയാക്കി കഴിഞ്ഞു വേണം വിഷുവിനെ വരവേൽക്കാൻ. തലേ ദിവസം രാത്രി തന്നെ വിഷുക്കണി ഒരുക്കാൻ തുടങ്ങാവുന്നതാണ്.ശ്രീകൃഷ്ണ വിഗ്രഹം കിഴക്കോട്ടു തിരിച്ചു വച്ച് വേണം വയ്ക്കാനായിട്ട്. വിഷു ദിവസം വീട്ടിലെ മുതിർന്ന സ്ത്രീ അഞ്ചു തിരിയിട്ട്

വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം വീട്ടിലുള്ള മറ്റുള്ളവരെ ഉണർത്തി അവരെയും കണി കാണിക്കണം. ഒരിക്കലും കണി കാണുന്ന സമയത്ത് ഭഗവാനോട് പരാതിയും പരിഭവവും പറയാനോ കരയാനോ പാടുള്ളതല്ല. മറിച്ച് നല്ലൊരു വർഷത്തിനായി കൈകൾ കൂപ്പി പ്രാർത്ഥിക്കുകയും ജീവിതത്തിൽ ലഭിച്ച നേട്ടങ്ങൾക്കും നന്ദി പറയുകയുമാണ് ഉത്തമം. സമ്പൽസമൃദ്ധിയുടെ ഒരു പുതുവർഷമാവട്ടെ എല്ലാവർക്കും. Video Credit : Infinite Stories

Rate this post

Comments are closed.