വിഷുക്കണി വീട്ടിൽ ഒരുക്കുമ്പോൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ, ഇത് വിട്ട് പോകല്ലേ; വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! Vishukani 2024 special

Vishukani 2024 special : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ

ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. ഉരുളി എടുത്തു വച്ചശേഷം ഉരുളിയിൽ ഉണക്കലരിയാണ് ആദ്യം ഇട്ടുകൊടുക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ അത് ലഭിക്കുന്നില്ല എങ്കിൽ വീട്ടിലുള്ള അരി ഏതാണോ അത് ഉരുളിയുടെ മുക്കാൽ ഭാഗം വരെ നിറച്ചു കൊടുക്കാം. അതിനു മുകളിലേക്ക് കണിക്കൊന്നയുടെ കുറച്ചു പൂക്കൾ വിതറി നൽകുന്നത് കണിക്ക് കൂടുതൽ ഭംഗി നൽകും.

ശേഷം ഉരുളിയുടെ ഒരറ്റത്തായി കണിക്കൊന്ന കുലയോട് കൂടി വെക്കണം. ശേഷം തേങ്ങ മുറിച്ച് ഉരുളിയുടെ രണ്ട് ഭാഗങ്ങളിലായി വക്കാം. അതിനു ശേഷം വെക്കേണ്ടത് നെല്ലാണ്. നെല്ല് കുറച്ചു മാത്രമേ ഉള്ളൂ എങ്കിൽ അത് ഒരു ചെറിയ പറയിലോ അല്ലെങ്കിൽ പാത്രത്തിലോ വയ്ക്കാവുന്നതാണ്. രണ്ട് തേങ്ങയുടെയും നടുക്ക് വരുന്ന രീതിയിലാണ് നെല്ല് വെക്കേണ്ടത്. അതിനു മുൻ വശത്തായി സ്വര്‍ണ്ണനിറമുള്ള കണിവെള്ളരി വെക്കണം. നെല്ല് വെച്ചതിന്റെ തൊട്ട് പിറകിലായി ഒരു ചീർപ്പ് പഴം വച്ചു കൊടുക്കാം.

വീട്ടിലുള്ള മറ്റ് പഴങ്ങളെല്ലാം തന്നെ ഈയൊരു ഭാഗത്തായി സെറ്റ് ചെയ്ത് നൽകാവുന്നതാണ്. അതുപോലെ ചക്ക കിട്ടുകയാണെങ്കിൽ കണിയിൽ വയ്ക്കുന്നത് വിശേഷപ്രദമാണ്. അതിന് വശത്തായി ഒരു ചെറിയ വാൽക്കണ്ണാടി വച്ചു കൊടുക്കാം. കണി കണ്ട് ഉണരുമ്പോൾ നമുക്ക് നമ്മുടെ മുഖത്തിന്റെ തന്നെ ഒരു പ്രതിഫലനം ലഭിക്കുക എന്ന രീതിയിലാണ് ഇത്തരത്തിൽ വാൽക്കണ്ണാടി സെറ്റ് ചെയ്തു കൊടുക്കുന്നത്. വിഷുക്കണി വക്കുന്നു രീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories

Comments are closed.