തനി നാടൻ വിഷു കട്ട കിടിലൻ രുചിയിൽ.. വിഷു കട്ട സ്വാദിഷ്ടമായ രീതിയിൽ ഉണ്ടാക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ.!! Vishu Special Vishu Katta Recipe Malayalam

Vishu Special Vishu Katta Recipe Malayalam : കേരളത്തിൽ ചില ഭാഗങ്ങളിൽ വിഷുവിന് കണി കണ്ടതിനു ശേഷം പ്രാതലിന് കഴിക്കുന്ന ഒരു വിഭവമാണ് വിഷു കട്ട. വളരെ ആരോഗ്യകരമായ ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. ഉണക്കലരിയും തേങ്ങാപ്പാലും ആണ് ഇതിനായി ഉപയോഗിക്കുന്നത്. വിഷു കട്ട ഉണ്ടാക്കുന്നതിനായി

ആദ്യം തന്നെ രണ്ടര കപ്പ്‌ ഉണക്കലരിയോ പച്ചരിയോ എടുക്കുക. ഈ അരി പതിനഞ്ച് മിനിറ്റ് എങ്കിലും കഴുകി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രണ്ടര കപ്പ്‌ അരിയ്ക്ക് അഞ്ചു നാളികേരം ആണ് വേണ്ടത്. ഈ അഞ്ചു നാളികേരത്തിൽ നിന്നും മൂന്ന് ഗ്ലാസ്സ് ഒന്നാം പാൽ എടുക്കണം. അതിന് ശേഷം വെള്ളം ഒഴിച്ചിട്ട് എട്ടര ഗ്ലാസ്സ് രണ്ടാം പാലും എടുക്കണം.

Vishu Special Vishu Katta Recipe Malayalam
Vishu Special Vishu Katta Recipe Malayalam

ഒന്നാം പാലിലേക്ക് കുറച്ചു ജീരകം നല്ലത് പോലെ ചതച്ചത് ചേർക്കണം. ആദ്യം തന്നെ രണ്ടാം പാൽ ഒരു വലിയ പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കണം. ഇത് ഇളക്കി കൊണ്ടിരിക്കണം. അതിന് ശേഷം ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കണം. മുക്കാൽ വേവ് ആവുമ്പോൾ മാത്രം ഉപ്പ് ചേർക്കുക. ഇത് വേവുന്ന സമയത്ത് കുറച്ച് ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കുക.

ഇത് ചേർത്താണ് വിഷു കട്ട കഴിക്കുന്നത്. മുക്കാൽ വേവായി കഴിഞ്ഞാൽ ജീരകം ചേർത്ത് വച്ചിരിക്കുന്ന ഒന്നാം പാൽ ചേർക്കാം. എണ്ണ തെളിഞ്ഞു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഈ വിഷു കട്ട ഒരു പാത്രത്തിലേക്ക് മാറ്റണം. ഇത് നല്ലത് പോലെ നിരത്തി വയ്ക്കുക. തണുത്തതിന് ശേഷം മുറിച്ചെടുക്കാം. ശർക്കരപ്പാനി മുകളിൽ ഒഴിച്ചാണ് ഇത് കഴിക്കുന്നത്.

Rate this post

Comments are closed.