
ഇത്തവണ സദ്യയ്ക്ക് ഒരു വെറൈറ്റി പച്ചടി ആയാലോ.. വിഷു സ്പെഷ്യൽ രണ്ടു തരം പച്ചടി.!! Vishu Special Easy Two Type Pachadi With & Without Coconut Malayalam
Vishu Special Easy Two Type Pachadi With & Without Coconut Malayalam : സാധാരണയായി എല്ലാവരും വിഷുവിന് വിഷുവിന് പൈനാപ്പിൾ പച്ചടിയോ ബീറ്റ്റൂട്ട് പച്ചടിയോ ഒക്കെയാണ് ഉണ്ടാക്കുന്നത്. ഇത്തവണ ഒരു വെറൈറ്റിക്ക് നമുക്ക് ഒരു ചീര പച്ചടി തയ്യാറാക്കിയാലോ? പോഷകസമൃദ്ധമായ ചീര പച്ചടി ഉണ്ടാക്കാനും വളരെ എളുപ്പമാണ്. രണ്ട് രീതിയിൽ ചീര പച്ചടി ഉണ്ടാക്കാൻ സാധിക്കും. തേങ്ങ ഉപയോഗിച്ചും തേങ്ങ ഉപയോഗിക്കാതെയും.
രണ്ട് രീതിയിലും ഉണ്ടാക്കാൻ എളുപ്പമാണ് ഈ ചീര പച്ചടി. അത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കാണുക. ഒരു പിടി ചീര എടുത്ത് നല്ലത് പോലെ കഴുകി ചെറുതായി അരിഞ്ഞു വയ്ക്കണം. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് അൽപ്പം ഉപ്പും വെള്ളവും വച്ച് വേവിക്കണം. ഇത് തണുക്കട്ടെ. ഈ സമയം കൊണ്ട് കുറച്ച് പുളിയില്ലാത്ത തൈര് എടുത്തിട്ട് അതിലേക്ക് ജീരകം പൊടിച്ചതും

ഉപ്പും പച്ചമുളകും വേവിച്ച് വച്ചിരിക്കുന്ന ചീരയും കൂടി ചേർത്ത് നന്നായിട്ട് യോജിപ്പിക്കാം. ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ചിട്ട് അതിലേക്ക് കടുകും വറ്റൽമുളകും കറിവേപ്പിലയും കായത്തിന്റെ പൊടിയും കൂടി ചേർത്ത് കാച്ചാം. ഇതിനെ പച്ചടിയിലേക്ക് ഒഴിച്ചു കൊടുത്താൽ മാത്രം മതി. തേങ്ങ ചേർത്തുള്ള പച്ചടി ഉണ്ടാക്കാനായി ചീര ഉപ്പും വെള്ളവും ചേർത്ത് വേവിക്കണം. മിക്സിയുടെ ജാറിൽ തേങ്ങ എടുത്തതിനു ശേഷം
അതിലേക്ക് പച്ചമുളകും ചെറിയ കഷ്ണം ഇഞ്ചിയും ജീരകവും കടുകും കറിവേപ്പിലയും തൈരും ചേർത്ത് മഷി പോലെ അരച്ചെടുക്കണം. വേവിച്ച ചീരയിലേക്ക് ഈ തേങ്ങയുടെ കൂട്ടും ആവശ്യത്തിന് തൈരും കൂടി ചേർത്ത് യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിട്ട് കാച്ചി ഒഴിക്കണം. അപ്പോൾ ഇത്തവണ പോഷകസമൃദ്ധമായ ചീര പച്ചടി ആവട്ടെ വിഷു സദ്യയിൽ താരം.
Comments are closed.