താരപത്‌നിമാരുടെ കിടിലം ഡാന്‍സ്; കല്യാണവേദി ഇളക്കി മറിച്ച് താരലോകം.!! Visakh Subramanian Got Married Malayalam

പ്രേക്ഷകരുടെ പ്രിയ ചിത്രമാണ് ഹൃദയം. ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത ചിത്രത്തിൽ ഒന്ന്. വിനിത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസറായിരുന്നു വിശാഖ് സുബ്രഹ്മണ്യം. കൂടാതെ മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രഹ്മണ്യന്റെ കൊച്ചുമകൻ കൂടിയാണ് ഇദ്ദേഹം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. വിശാഖിന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് ഇന്ന്. ഈ മനോഹര ദിവസത്തിന് സാക്ഷിയാകാൻ താരലോകം മുഴുവൻ എത്തിയിട്ടുണ്ട്.

വിശാഖ് സുബ്രഹ്മണ്യനും അദ്വൈത ശ്രീകാന്തും തമ്മിലുള്ള വിവാഹമാണ് നടക്കുന്നത്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ വീഡിയോ വൈറലായിരുന്നു. വിധു പ്രതാപും ഭാര്യ ദീപ്തിയും ചേർന്ന് ഹൽദി ആഘോഷകരമാക്കുന്ന വീഡിയോ എല്ലാവരും കണ്ടതാണ്. എന്നാൽ വലിയൊരു താര സംഗമത്തിനാണ് വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹം സാക്ഷിയാകുന്നത്. ലാലേട്ടൻ അടക്കം നിരവധി ആളുകൾ തലേ ദിവസത്തെ കല്യാണ റിസപ്ഷനിൽ പങ്കുചേരാൻ എത്തിയിരുന്നു .

വളരെ പ്രൗഢഗംഭീരമായ തരത്തിലായിരുന്നു റിസപ്ഷൻ ഒരുക്കിയത്.ദീപ്തിയെ കൂടാതെ ദിവ്യ, സമ എന്നിവരും ചടങ്ങിൽ എത്തിച്ചേർന്നിരുന്നു.വിനീത് ശ്രീനിവാസനോടൊപ്പം ദിവ്യ വിനീതും, ദുൽഖറിനൊപ്പം അമാലും, വിവാഹ വേദിയിൽ മറ്റ് താരങ്ങൾക്ക് ഒപ്പം നൃത്തം ചെയ്തു. താരങ്ങളുടെ നൃത്തത്തെക്കുറിച്ച് വളരെ വലിയ സംസാരമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഹൃദയത്തിലെ പാട്ടിനൊപ്പം ഏവരും നൃത്തം വെച്ചത് ശ്രദ്ധേയമായി. ഇന്നുവരെ സിനിമ ലോകം കാണാത്ത തരത്തിലുള്ള പരിപാടികളുമായാണ്

വിശാഖ് സുബ്രഹ്മണ്യന്റെ കല്യാണത്തലേന്ന് ആഘോഷമാക്കിയത്. ദിലീപ്, കല്യാണി പ്രിയദർശൻ, മണിയൻപിള്ള രാജു, ലിസി പ്രിയദർശൻ,ജോൺ ബ്രിട്ടാസ്,അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, എന്നിവരെല്ലാംവേദിയെ സജീവമാക്കി. കൂടാതെ മാധ്യമ രംഗത്തെ പ്രബുദ്ധരായ എല്ലാ വ്യക്തികളും കല്യാണ തലേന്ന് എത്തിച്ചേർന്നിരുന്നു. എല്ലാ താരങ്ങളെയും ഒന്നിച്ച് കാണാൻ പറ്റി എന്നും അവരെയും ക്ഷണിച്ച വിശാഖിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് എന്നും ആണ് ആരാധകർ പറയുന്നത്.

Comments are closed.