“അച്ഛൻ അമ്മയെ ഉപേക്ഷിച്ചത് എന്റെ ഈ അസുഖം കാരണം” സോഷ്യൽ മീഡിയയിൽ വൈറലായ ആ ദമ്പതികൾ ഇവരാണ്; പ്രണയ കഥ തുറന്നു പറഞ്ഞ് വൈറൽ ദമ്പതികൾ.!! Viral couples Shalini and Shivan Interview

Viral couples Shalini and Shivan Interview : സോഷ്യൽ മീഡിയയിലൂടെ വൈറലായ നിരവധി താരങ്ങളെ നമുക്കറിയാം. അവർ തങ്ങളുടെ കഴിവും, ആത്മാർത്ഥതയും ആത്മവിശ്വാസവും കൊണ്ടാണ് പലതും നേടിയെടുത്തിട്ടുള്ളത്. പലവിധ രോഗങ്ങൾ ഉണ്ടായിട്ടും അവയോട് പൊരുതി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

തന്റെ കഴിവുകൊണ്ടും ആത്മബലം കൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ശാലിനി. ഇതിനോടകം തന്നെ ശാലിനിയുടെ നിരവധി വീഡിയോകളും ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ജന്മനാ തന്നെയുള്ള തന്റെ പ്രത്യേകതരം ത്വക്ക് രോഗം കൊണ്ട് സമൂഹത്തിൽ നിന്നും അകറ്റി മാറ്റപ്പെട്ടവളാണ് ഇവർ. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ശാലിനിക്ക് പിന്നാലെയാണ്. തന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ സന്തോഷത്തെ

പറ്റിയുള്ള ശാലിനിയുടെ വാർത്തകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. ഒരു വൈറൽ വിവാഹം എന്ന് വേണമെങ്കിൽ ഇതിനെ പറയാം. ശാലിനിയുടെ ജീവിതപങ്കാളിയായി കടന്നുവന്നത് ശിവനാണ്. ശാലിനിയുടെ അതേ രോഗം തന്നെയാണ് ശിവനും. ശിവൻ ആണ് തന്റെ പ്രണയം ആദ്യമായി ശാലിനിയോട് തുറന്നു പറഞ്ഞത്. ഇരുവരും ഒരേ രോഗാവസ്ഥയിൽ ഉള്ളവർ ആയതിനാൽ പരസ്പരം മനസ്സിലാക്കാനും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാണ് ഇരുവരും പറയുന്നത്. തങ്ങളുടെ രോഗത്തിന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നും ഉള്ള മരുന്ന് തന്നെ വാങ്ങിയാൽ അത് വളരെ ചിലവ് പിടിച്ചതാണെന്നും നമ്മളെക്കൊണ്ട് താങ്ങാൻ പറ്റില്ല എന്നും ഇവർ പറയുന്നു.

കൂടാതെ വാങ്ങുന്ന മരുന്നിന് വളരെയധികം സൈഡ് എഫക്ട് ഉള്ളത് മറ്റൊരു പ്രശ്നമാണെന്നാണ് ഇവർ പറയുന്നത്. വെയിൽ കൊണ്ടാൽ തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ശിവനും ശാലിനിയും മനസ്സുതുറക്കുന്നു. തന്റെ ശിവേട്ടന്റെ കൈപിടിച്ച് ഒരു ചെറുപുഞ്ചിരിയോടെയാണ് ശാലിനി ഇന്ന് പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. വിവാഹം എന്നത് തന്റെ സ്വപ്നമായിരുന്നു എന്നും എന്നാൽ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ആ ആഗ്രഹമാണ് ഇപ്പോൾ സാധിച്ചതെന്നുമാണ് ശാലിനിയുടെ വാക്കുകൾ. ശരീരം കൊണ്ടല്ല സ്നേഹിക്കേണ്ടത് എന്നും മനസ്സു കൊണ്ടാണ് സ്നേഹിക്കേണ്ടത് എന്നും തെളിയിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് അവർക്കിടയിൽ വ്യത്യസ്തമായ ഒരു പ്രണയകഥ കൂടി രചിച്ചു ചേർക്കുകയാണ് ശാലിനിയും ശിവനും.

Comments are closed.