അക്കുമോളുടെ പാട്ടു കേട്ടോ; അംഗനവാടിയിലും നഴ്സറിയിലും ഇതൊരു തരംഗം തന്നെ.!! Viral alphabet song video
Viral alphabet song video : ഇംഗ്ലീഷ് അക്ഷരമാലകൾ വെച്ച് പാട്ടുണ്ടാക്കിയത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ മലയാളം അക്ഷരമാല വെച്ച് ഒരു പാട്ട് കീച്ചിയാലോ. രസമായിരിക്കും അല്ലേ! ഒരു കൊച്ചു മിടുക്കി അത്തരത്തിൽ ഒരു പാട്ട് പാടി ഇൻസ്റ്റാഗ്രാമിൽ ഹിറ്റാവുകയാണ്. കുഞ്ഞുമോനും കുഞ്ഞുമക്കളും എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയാണ് അച്ഛനെയും മക്കളുടെയും വീഡിയോ പുറത്തിറങ്ങാറ്.
ആയിരക്കണക്കിന് വ്യൂസും കമന്റ്സും കുഞ്ഞിനെ സ്നേഹംകൊണ്ട് പൊതിയുകയാണ്. ആ സൗണ്ട് ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചു പോണേ, ഫാനായി എന്നൊക്കെ വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും നിറയുകയാണ് കമന്റ് ബോക്സ്. ആ ആ ഇ ഈ എന്നിങ്ങനെ അക്ഷരമാലകളെ ഈണത്തിൽ ഭംഗിയായി കോർത്തിണക്കി പാട്ടൊരുക്കി പാടി ഇരിക്കുകയാണ് കൊച്ചുടിക്കി. എന്തായാലും നഴ്സറിയിലും അംഗനവാടിയിലും ഒക്കെ ഇതൊരു തരംഗം
സൃഷ്ടിക്കും. ചെറുപ്പം മുതലേ നമ്മൾ കേട്ടിട്ടുള്ളതും കുറെ പാടിയിട്ടും ഉള്ള പാട്ടുകളിൽ ഒന്നാണ് എബിസിഡി. കുട്ടികൾക്ക് ലളിതമായി പഠിക്കാനും അനായാസം മനപ്പാഠമാക്കാനും പാട്ടുകൾ സഹായിക്കുന്നു. എന്നാൽ മലയാള അക്ഷരമാലകൾ പഠിക്കാൻ നമുക്ക് ഇങ്ങനെ ഒരു പാട്ട് ഉള്ളതായിട്ട് അറിവില്ല. ഇത് മലയാളഭാഷയുടെ വളർച്ചയ്ക്ക് പുതിയൊരു വഴിത്തിരിവാവട്ടെ. നല്ല ഓമനത്തമുള്ള സ്വരത്തിൽ മ്യൂസിക് അനുസരിച്ച് താളം പിടിച്ച് പാട്ടുപാടുന്ന കേൾക്കാൻ എന്ത് രസമാണ്.
സിനിമാഗാനങ്ങളെ വെല്ലുന്ന രീതിയിലാണ് അവതരണം. സ്റ്റുഡിയോയിൽ യാതൊരു ഇളക്കവുമില്ലാതെ പാട്ടുപാടി ആസ്വദിക്കുകയാണ് കൊച്ചുമിടുക്കി. അല്ല വയലാർ എഴുതുവോ ഇതുപോലെ… കൊച്ചു മിടുക്കിയുടെയും സഹോദരിമാരുടെയും അച്ഛന്റെയും വീഡിയോസിന് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. തമാശയും പഞ്ച് ഡയലോഗും ഒക്കെയായി കുഞ്ഞ് വൈറലാവാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഈയിടെ വൈറലായ അച്ഛന്റെയും മകളുടെയും ഒരു വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. കൊച്ചു മിടുക്കിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
Comments are closed.