ഇത് ലെച്ചു തന്നെയോ 😲😲 നാളുകൾക്ക് ശേഷം കിടിലൻ ഫോട്ടോഷൂട്ടുമായി ജൂഹി 😍😍 വിന്റെജ് ലുക്കിൽ സ്റ്റൈലിഷ് മേക്ക്ഓവറുമായി പുതിയ വീഡിയോ.. വീഡിയോ വൈറൽ 🔥🔥 [വീഡിയോ]

കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റിയ ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ജൂഹി റുസ്തഗി. അഭിനയിച്ച ആദ്യ പരമ്പരയിലൂടെ തന്നെ ഇത്രയധികം ആരാധകരെ സ്വന്തമാക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ആരാധകരാണ് ജൂഹിയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി പങ്കു വയ്ക്കുന്ന ഓരോ നിമിഷങ്ങളും


പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അമ്മ ആക്സിഡൻറിൽ മരണപ്പെട്ടതിനുശേഷം താരം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ കൈയിലെടുത്തു കൊണ്ട് ജൂഹി പുതിയ വാർത്തകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. എരിവും പുളിയും എന്ന പരമ്പരയിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.. ഉപ്പും മുളകിലെ അഭിനേതാക്കൾ തന്നെയാണ് എരുവും പുളിയിലും അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി

ഏറ്റവും പുതിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരു വിന്റെജ് മൂഡ് ആണ് ഫോട്ടോഷൂട്ടിന് നൽകിയിരിക്കുന്നത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ലച്ചുവിന്റെ തിരിച്ചു വരവ് കണ്ട് ഞങ്ങൾ വളരെ സന്തോഷത്തിലാണെന്ന് ആരാധകരും കമൻറുകളിലൂടെ അറിയിക്കുന്നുണ്ട്. ഉപ്പും മുളകിൽ നിന്നും പിൻമാറിയ സമയത്താണ് താരം പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. മോഡലും നടനുമായ റോവിൻ ആണ് ജൂഹിയെ വിവാഹം കഴിക്കാൻ പോകുന്നത്.

ഇരുവരും പ്രമുഖ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നു. വിവാഹ സ്വപ്നങ്ങളും മുന്നോട്ടുള്ള ജീവിതവുമെല്ലാം താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. അമ്മ മരണപ്പെട്ടതിനുശേഷം താരം വീണ്ടുമൊരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത് .തിരിച്ചു വരവ് ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വിവാഹം അടുക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു, ഇതിനൊന്നും ജൂഹി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments are closed.