ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു 😓😓 ലോകം ചുറ്റാൻ ഇനി വിജയൻ ഇല്ല, യാത്രകൾ ബാക്കി വെച്ച് വിജയൻ യാത്രയായി.!!

ചായ കട നടത്തി കിട്ടിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയനെയും ഭാര്യ മോഹനയെയും സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇരുവരുടെയും യാത്രകൾക്കും മറ്റും ആരാധകരും ഏറെയാണ്. ഒരുപാട് യാത്രക്കൾ ബാക്കിയാക്കി വിജയൻ ഇപ്പോൾ യാത്രയായിരിക്കുകയാണ്. 76 വയസ്സായിരുന്ന അദ്ദേഹം ഹൃദയഘാദത്തെ തുടർന്ന് ഇന്നാണ് മരണമടഞ്ഞത്. കൊച്ചി കടവന്ത്ര


സ്വദേശിയായ വിജയനും ഭാര്യ മോഹനയും ചായക്കട നടത്തി കിട്ടിയ വരുമാനം കൊണ്ട് 26 ഓളം രാജ്യങ്ങൾ ആണ് ഇതിനോടകം സന്ദർശിച്ചിട്ടുള്ളത്. കഴിഞ്ഞ 16 വർഷങ്ങളായാണ് ഈ ദമ്പതികൾ ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചത്. അടുത്തിടെയാണ് ഇരുവരും റഷ്യൻ രാജ്യം സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഒക്കെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോവിഡ് കാരണം മുടങ്ങിയ ഇരുവരുടെയും

യാത്ര കഴിഞ്ഞ മാസം ആണ് വീണ്ടും ആരംഭിച്ചത്. ഇവരുടെ യാത്രകളെ പോലെ തന്നെ വളരെയധികം ശ്രദ്ധ നേടിയതാണ് ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയും. അടുത്തിടെ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഇവരുടെ ചായ കടയിൽ സന്ദർഷകനായി എത്തിയിരുന്നു. ചേർത്തലയിൽ ആയിരുന്നു വിജയൻ- മോഹന ദമ്പതികൾ കൊച്ചിയിലേക്ക് താമസം മാറിയത്തിന് ശേഷമാണ് യാത്രകൾ ഇവരുടെ ജീവിതത്തിന്റെ

ഭാഗമാകുന്നത്. വിജയനെയും മോഹനയെയും കുറിച്ചുള്ള നിരവധി ഫീച്ചറുകളും ആർട്ടിക്കിളുകളും പല മാധ്യമങ്ങളിലായി വന്നിട്ടുള്ളതാണ്. കേരളത്തിലെ സഞ്ചരികളുടെ സാങ്കേതമായിരുന്ന ഇവരുടെ ശ്രീബാലാജി ചായക്കട പലർക്കും ഒരു പ്രചോദനം കൂടിയായിരുന്നു.

Comments are closed.